കാറുകള്‍ മോഷ്ടിക്കപ്പെടുന്നത് തടയാന്‍, സുരക്ഷാ ക്യാംപെയിനുമായി ഷാർജ പോലീസ്. പൊതു ജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട ബോധവല്ക്കരണമുണ്ടാക്കുന്നതിനായാണ് സെക്യൂരിറ്റി എന്നപേരില്‍, ക്യാംപെയിന് തുടങ്ങിയിട്ടുളളത്. സമൂഹത്തില്‍ സ്വൈര്യജീവിതം ഉറപ്പാക്കുകയും, അതോടൊപ്പം വാഹനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുകയെന്നുളളതാണ് ലക്ഷ്യം. വാഹനം ശരിയാം വണ്ണം അടക്കാതെയും മറ്റും അശ്രദ്ധമായ ഇടപെടലുകള്‍ കൊണ്ട് വാഹനം നഷ്ടമാകുന്ന കേസുകള്‍ കുറക്കുകയാണ് ലക്ഷ്യം.
