യുഎഇയില്‍ 842 പേർക്ക് കൂടി കോവിഡ് 19

യുഎഇയില്‍ ബുധനാഴ്ച 842 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 821 പേർ രോഗമുക്തരായി. 94000 പേരിലാണ് പുതുതായി ടെസ്റ്റ് നടത്തിയത്. രാജ്യത്ത് ഇതുവരെ 8.3 മില്ല്യണ്‍ കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം, അടിയന്തരഘട്ടങ്ങളില്‍ കോവിഡ് വാക്സിന്‍ നല്കാന്‍, യുഎഇസർക്കാർ അനുമതി നല്കിയിരുന്നു. കോവിഡ് പ്രതിരോധ മുന്‍ നിരയില്‍ പ്രവർത്തിക്കുന്നവർക്കാണ് കോവിഡ് വാക്സിന്‍ നല്കാന്‍ അനുമതിയുളളത്.വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം യുഎഇയില്‍ തുടരുകയാണ്. 125 രാജ്യങ്ങളില്‍ നിന്നുളള 31,000 പേർ വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായി. ബുധനാഴ്ച ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 402 ആയി. 81,782 പേരില്‍ 71,456 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 9924 ആക്ടീവ് കേസുകളാണ് രാജ്യത്തുളളത്.

Leave a Reply