ചരിത്രം, ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവച്ച് യുഎഇയും ബഹ്റിനും

അറബ് രാജ്യങ്ങളായ യുഎഇയും ബഹ്റിനും, ഇസ്രായേലുമായി സമാധാന കരാ‍ർ ഒപ്പുവച്ചു.അമേരിക്കയിലെ വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ചരിത്രം കുറിച്ച നി‍ർണായക കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധ്യക്ഷത വഹിച്ചു. യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ് ബിന്‍ സയ്യീദ് അല്‍ നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാനും, ബഹ്റിന്‍ വിദേശകാര്യമന്ത്രി ഡോ അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് യുഎഇ ഇസ്രാലേയലുമായി സമാധാനത്തിന് ധാരണയായത്.സെപ്റ്റംബർ11 ന് ബഹ്റിനും യുഎഇയുടെ പാത പിന്തുടരുകയായിരുന്നു.

Leave a Reply