ദുബായ് വഴിയുള്ള യാത്രയ്ക്കിടയിൽ മരണമെത്തി, മോഹന്‍ദാസിന്‍റെ മൃതദേഹം ‘ഓർമ’ നാട്ടിലെത്തിച്ചു

ഓസ്ട്രേലിയയില്‍ നിന്ന് ഭാര്യയ്ക്കും മകനുമൊപ്പം നാട്ടിലേക്കു യാത്ര ചെയ്യുമ്പോൾ തിങ്കളാഴ്ച്ച ദുബായിലെ ട്രാൻസിറ്റിനിടയിലാണ് മോഹൻദാസിന് നെഞ്ചുവേദന  അനുഭവപ്പെട്ടത്. കോട്ടയം ആർപ്പൂക്കര സ്വദേശിയായ മോഹൻദാസിനെ ഉടൻതന്നെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ നൽകുകയും ചെയ്തുവെങ്കിലും വ്യാഴാഴ്ച്ച മരണപ്പെടുകയായിരുന്നു. അമ്മയെ നാട്ടിലയച്ച് മകൻ കിരൺ മോഹൻദാസ് മാത്രമാണ് അച്ഛനോടൊപ്പം ദുബായ് ആശുപത്രിയിൽ തങ്ങിയത്. മറ്റൊരു മകൻ അരുൺ മോഹൻദാസ് സിഡ്‌നിയിലാണ്. ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട എല്ലാ നടപടികളും  ചെയ്തു നൽകിക്കൊണ്ട് ‘ഓർമ’ പ്രവർത്തകരായ റിയാസ് കൂത്തുപറമ്പ്, സലിം എന്നിവരാണ് ഒപ്പം നിന്നത്. വെള്ളിയാഴ്ച്ച അവധിദിവസമായിരുന്നിട്ടും നടപടിക്രമങ്ങൾ  കൃത്യമായി പൂർത്തീകരിച്ച് രാത്രിയോടെ  മൃതദേഹം നാട്ടിലെത്തിച്ചതായി ‘ഓർമ’ പ്രവർത്തകർ അറിയിച്ചു. എംബാമിങ് സെന്‍ററില്‍ ആവശ്യമായ എല്ലാ സഹായവും നൽകാൻ അഷ്‌റഫ് താമരശ്ശേരിയും  ഒപ്പമുണ്ടായിരുന്നു. ‘ഓർമ’ പ്രവർത്തകരുടെ ശരിയായ ഇടപെടൽ കൊണ്ട് മൂന്നു ദിവസത്തെ ഭീമമായ ആശുപത്രി ബിൽ ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്

Leave a Reply