കുട്ടികളിലും ഒപ്പം തന്നെ മുതിർന്നവരിലും സാമൂഹിക ഉത്തരവാദിത്തം വളർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് അജ്മാനിലെ ഹാബിറ്റാറ് സ്കൂൾ ആരംഭിച്ച ഹാബിറ്റാറ് ഫോർ ടുമോറോയുടെ സ്പോട്ട് ആൻഡ് റിപ്പോർട്ട് പദ്ധതി ‘കോവിഡ് കാലയളവിലും മികച്ച പ്രതികരണത്തോടു കൂടി പ്രവർത്തിക്കുകയാണ്. ഈ കാലയളവിനുള്ളിൽ ഏകദേശം 200നു അടുത്ത് ട്രോളികൾ ആണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്.
യു.എ.ഇയില്‍ പ്രവർത്തിക്കുന്ന, പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളോട് സഹകരിച്ചാണ് സ്പോട്ട് ആൻഡ് റിപ്പോർട് പ്രവർത്തിക്കുന്നത്. പാർക്കിങ് സ്ഥലങ്ങളിലും, മറ്റു പൊതു ഇടങ്ങളിലും, ഫ്ളാറ്റുകളുടെ ഇടനാഴികളിലും ഒക്കെയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ഷോപ്പിംഗ് ട്രോളികൾ പലപ്പോഴും പൊതുജനത്തിന് ബുദ്ധിമുട്ടു ഉണ്ടാക്കുകയും ചിലപ്പോഴെങ്കിലും അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യാറുള്ളതാണ്.
ഇങ്ങനെ കണ്ടുകിട്ടുന്ന ഷോപ്പിംഗ് ടോളികളുടെ ചിത്രം ലൊക്കേഷൻ മാപ്പോടു കൂടി ഹാബിറ്റാറ് ഫോർ ടുമോറോ സ്പോട് ആൻഡ് റിപ്പോർട്ടിന്റെ പ്രത്യേക വാട്സാപ്പ് നമ്പറിൽ അറിയിച്ചാൽ, ഉടനടി തന്നെ അത് ബന്ധപ്പെട്ട സൂപ്പർമാർക്കറ്റുകളെ അറിയിക്കുകയും അവ തിരികെ കൊണ്ടുപോകാൻ ഉള്ള നടപടികൾ കൈകൊള്ളുന്നതും ആണ്. “ഷോപ്പിംഗ് ട്രോളികൾ നഷ്ടപ്പെടുമ്പോൾ അത് മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കാണുകയും അറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. അത്കൊണ്ട് തന്നെ ഇങ്ങനെ ഒരു പദ്ധതിയെപറ്റി അറിഞ്ഞപ്പോൾ തന്നെ അവരുടെ മുഖമാണ് എനിക്ക് ഓർമ്മ വന്നത്”. അൽ ഐനിൽ നിന്നും ഏറ്റവും കൂടുതൽ ട്രോളികൾ സ്പോർട്ട് ആൻഡ് റിപ്പോർട്ട് ചെയ്ത ഡോക്ടർ എം എച്ച്, ഫൈസല്‍ അഭിപ്രായപ്പെട്ടു.
എന്താണ്,ഹാബിറ്റാറ്റ് ഫോർ ടുമാറോ?
സാമൂഹ്യ ഉത്തരവാദിത്തം കുട്ടികളിലും പൊതു ജനങ്ങളിലും വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഹാബിറ്റാറ് ഫോർ ടുമോറോയുടെ ആദ്യ പദ്ധതി ആണ് ഹാബിറ്റാറ് സ്പോട്ട് ആൻഡ് റിപ്പോർട്ട്. പൊതു സ്ഥലങ്ങളിൽ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട ട്രോളികൾ കണ്ടാൽ, വ്യക്തമായ ഒരു ചിത്രവും, ആ ട്രോളി കാണപ്പെട്ട ലൊക്കേഷൻ മാപ്പും അടക്കം എന്ന +971 56 14 15 166 നമ്പറിലേക്ക് വാട്സാപ്പ് ചെയ്താൽ ഉടനടി തന്നെ അവ തിരികെ കൊണ്ടുപോകാൻ ഉള്ള നടപടികൾ ഹാബിറ്റാറ് സ്പോട്ട് ആൻഡ് റിപ്പോർട്ട് ചെയ്യുന്നതാണ്.
