സാമൂഹിക അകലം പോലെ, സമൂഹമാധ്യമ അകലവും വേണം, ജോണി ലൂക്കോസ്

സാമൂഹിക അകലം പോലെ, സോഷ്യല്‍ മീഡിയ ഡിസ്റ്റസിംഗ് കൂടി വേണ്ടതാണെന്നോർക്കുന്ന കാലമാണ് കടന്നുപോകുന്നതെന്ന്, പ്രമുഖ മാധ്യമപ്രവർത്തകന്‍ ജോണി ലൂക്കോസ്. മാധ്യമപ്രവർത്തകർ, സമൂഹമാധ്യമങ്ങളുടെ ലൈക്കുകളുടെ പുറകെ പോയാല്, കാര്യങ്ങളെ ഒബ്ജക്ടീവായി കാണാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെയുഡബ്ലൂജെ ദുബായ് ഘടകം, ഐഎംഎഫിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച മാധ്യമശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഡിജിറ്റല്‍ സംസ്കാരം സമൂഹത്തെ വിവിധ തരത്തിലാണ് മാറ്റിയത്.ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിന്‍റെ ഉത്തരവാദിത്തം കൂടി നമ്മള്‍ ഏറ്റെടുക്കണമെന്നുളള രീതിയിലേക്ക് കാര്യങ്ങള്‍ മാറി. കാര്യങ്ങള്‍ക്ക്, രണ്ട് കളളികള്‍ മാത്രമായി. ഒന്നുകില്‍ നമ്മളോടൊപ്പം അല്ലെങ്കില്‍ നമ്മുടെ എതിർപക്ഷവും. അതായത് വാദവും പ്രതിവാദവും മാത്രമായി.
നിക്ഷ്പക്ഷതയെന്നുളളതിന്, കാര്യമില്ലാതായി, വിലയും എന്നുമദ്ദേഹം പറഞ്ഞു.


മാധ്യമപ്രവ‍ർത്തകർ സമൂഹമാധ്യമത്തിന്‍റെ ലൈക്കുകളുടെ പുറകെ പോയാല്‍, അത് ഒബ്ജക്ടീവായി കാര്യങ്ങളെ കാണുന്നതിന്, ഒരു പരിധിവരെ തടസ്സമായേക്കാം. ബ്രാന്‍ഡിംഗ് എന്നുളളത്, ചാപ്പയായി കൊണ്ടുനടക്കുന്ന പ്രവണത കൂടി.ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ മറുപക്ഷത്തിന്‍റെ ആളാണെന്നുളള മുദ്രചാർത്തും.ഇതെല്ലാം മറികടന്ന് മാധ്യമപ്രവ‍ർത്തനം നടത്തുകയെന്നുളളത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് ദൃശ്യമാധ്യമങ്ങളും ചില രീതികൾ ഉൾക്കൊള്ളുന്നുണ്ട്. കോവിഡ് കാലത്ത് ദൃശ്യ സാധ്യതകൾക്ക് പരിമിതി ഉണ്ടായപ്പോഴും ഇൻഫോ ഗ്രാഫിക്സും മറ്റു സങ്കേതങ്ങളും ഉപയോഗിച്ചിട്ടുണ്ട്. തലക്കെട്ടുകളും മറ്റും കൂടുതൽ ആകർഷകമാക്കുന്ന രീതി വന്നു. ദൃശ്യ മാധ്യമങ്ങൾ വന്നതോടെ അച്ചടി മാധ്യമങ്ങളിലും ദൃശ്യപരതയ്ക്കു കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ട്. ഇൻഫോ ഗ്രാഫിക്സ് പോലുള്ള കാര്യങ്ങൾ ഉപയോഗിച്ച് വാർത്തയ്ക്ക് ദൃശ്യമിഴിവ് വരുത്താൻ അച്ചടി മാധ്യമങ്ങൾ ശ്രദ്ധിക്കുന്നു. സാങ്കേതിക മേഖലകളിൽ ഉൾപ്പടെ വ്യത്യസ്ത കഴിവുകൾ ഉള്ളവർക്കാണ് ഇനി തൊഴിൽ സാധ്യത ഉണ്ടാകുകയെന്നും ആ രീതിയിലേക്ക് ജേണലിസം കോഴ്സുകൾ കൂടി മാറേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply