മാധവനടക്കമുളള താരനിരയെത്തി, സെവന്‍ത് സെന്‍സിന് ദുബായില്‍ തുടക്കം

സെവന്‍ത് സെന്‍സ് വെബ് സീരീസിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍, സന്തോഷമുണ്ടെന്ന്, പ്രമുഖ നടന്‍ മാധവന്‍. കോവിഡ് 19 മഹാമാരിയുടെ അനിശ്ചിതത്വത്തില്‍ നിന്ന്, മാറി, ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചതില്‍, അതിയായ സന്തോഷം. അത് എത്രയെന്ന്, പറഞ്ഞറിയിക്കാന്‍ സാധ്യമല്ലെന്നും ചിത്രീകരണത്തോട് അനുബന്ധിച്ച് ദുബായ് ജദഫ് വാ‍ട്ട‍ർ ഫ്രണ്ടിലെ പലാസോ വേ‍ർസേസ് ഹോട്ടലില്‍ നടത്തിയ വാ‍ർത്താസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.

മാധവന്‍, വിജയ് റാസ്,രോഹിത് റോയ് അടക്കമുളള പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വെബ് സീരീസ് സെവന്‍ത് സെന്‍സിന്‍റെ ചിത്രീകരണത്തിനാണ് ദുബായില്‍ തുടക്കമായത്. നൂറോളം താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. ക്രൈം ത്രില്ലർ വിഭാഗത്തില്‍ പെടുന്ന സെവന്‍ത് സെന്‍സിന്‍റെ കഥ ഷായക് റോയിയും അങ്കുൽ സിങ്ങും ചേര്‍ന്നാണ് ഒരുക്കിയത്. ഗിബ്രാന്‍ നൂറാനിയുടെ തിരക്കഥയില്‍ കരണ്‍ ദാരയാണ് സംവിധാനം. ഗോരംഗ് ദോഷി പ്രൊഡക്ഷന്‍സ് ആണ് നി‍‍ർമ്മാണം. മധു ഭണ്ഡാരി, ആമി ഡി. നർഗോൾക്കർ, മുനീർ അവാൻ എന്നിവരാണ് വെബ് സീരീസുകളുടെ അസോസിയേറ്റ് പ്രൊഡ്യൂസർമാർ.എക്കാലത്തെയും വലിയ താരനിരയെ അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യന്‍ വെബ് സീരീസുകളില്‍ ഇന്നേവരെ കാണാത്ത പുത്തന്‍ അനുഭവം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നാണ് ഗോരംഗ് ദോഷി പറഞ്ഞു. കോവിഡ് കാലത്ത്, മുന്‍കരുതലെടുത്തുകൊണ്ട്, ചിത്രീകരണം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് ഗോരംഗ് ദോഷി, ‘സെവന്‍ത് സെന്‍സ്’ ‘ലൈൻ ഓഫ് ഫയർ’ എന്നീ രണ്ട് വെബ് സീരീസുകൾ പ്രഖ്യാപിച്ചത്.ഡിസംബറോടെ, സെവന്‍ത് സെന്‍സ് പുറത്തിറങ്ങും.
ദുബായിൽ നടന്ന വാ‍ർത്താസമ്മേളനത്തില്‍, മാധവന്‍, ഗോരംഗ് ദോഷി, മധു ഭണ്ഡാരി, മുനിർ അവാൻ, ആമി ഡി. നർഗോൽക്കർ, സ്വദേശി വ്യവസായ പ്രമുഖൻ സുഹൈൽ മുഹമ്മദ് അൽ സറൂണി എന്നിവർ പങ്കെടുത്തു.

Leave a Reply