ദുബായ് മെട്രോയ്ക്ക് 11 വയസ്

ദുബായുടെ ഹൃദയത്തിലൂടെ മെട്രോ ഓടിത്തുടങ്ങിയിട്ട് ഇന്നേക്ക് 11 വർഷം. 2009 സെപ്റ്റംബർ 9 നാണ്,യുഎഇ വൈസ് പ്രസിഡന്‍റഉം പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല്‍ മക്തൂം മെട്രോ, ഉദ്ഘാടനം ചെയ്തത്.
ലോകത്തിലെ തന്നെ, ഏറ്റവും നീളമേറിയ, ഡ്രൈവറില്ലാ മെട്രോ, ജനങ്ങള്‍ക്ക് സമർപ്പിച്ച് 11 വർഷം പിന്നിടുമ്പോള്‍, ദുബായ് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് മെട്രോ. ചെലവേറ്റവും കുറവെന്നുളളതുതന്നെയാണ് ദുബായ് മെട്രോയെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഓഫീസിലേക്ക് പോകുന്നതിനും, സ്കൂളിലേക്ക് കുഞ്ഞുങ്ങളെ വിടുന്നതിനുമൊക്കെ മെട്രോയെ ആശ്രയിക്കുന്നവരാണ് പലരും. ദുബായ് കാണാനെത്തുന്നവർക്കും ഏറ്റവും എളുപ്പവും, ചെലവുകുറവും, മെട്രോ തന്നെ. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളെയൊക്കെ ബന്ധിപ്പിച്ചാണ്, മെട്രോ നഗരത്തിലൂടെ കുതിക്കുന്നത്. പാർക്കിംഗ് തേടിയലയേണ്ടതില്ല.ഗതാഗതകുരുക്കില്‍, വലയുകയും വേണ്ട. ദുബായ് മെട്രോ ചിലർക്ക് പ്രിയപ്പെട്ടതാകുന്നത് ഇക്കാരണം കൊണ്ടാണ്. വൃത്തിയുടെ കാര്യത്തില്‍ മറുവാക്കൊന്നുമില്ല. സ്റ്റേഷനും ട്രെയനിലെ ബോഗികളും വൃത്തിയായി സൂക്ഷിച്ചിരിക്കും എപ്പോഴും. 2006 ലാണ്, ഔദ്യോഗികമായി, മെട്രോ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. 2010 ഒക്ടോബർ 13 ന്ദുബായ് മെട്രോ ഗ്രീൻ ലൈനിന്‍റെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് ശൈഖ് മുഹമ്മദ് ഔദ്യോഗികമായി തുടക്കമിട്ടു. മെട്രോ റെഡ് ലൈനിൽനിന്ന് ദുബായ് എക്സ്‌പോ-2020 വേദിയിലേക്കുളള പുതിയ പാതയായ ദുബായ് മെട്രോ റൂട്ട്-2020 പാത തുറന്നത് ഇക്കഴിഞ്ഞ ജൂലൈയില്‍. ദുബായ് മെട്രോ കുതിപ്പ് തുടരുകയാണ്, പുതിയ ദൂരങ്ങള്‍ തേടി.

Leave a Reply