കലാകാരന്മാർക്ക് നാദിർഷയുടെ നേതൃത്വത്തിലുളള വോയ്സ് ഓഫ് ഹ്യുമാനിറ്റിയുടെ ഓണസമ്മാനമെത്തി

കൊച്ചി : ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന കലാകാരന്മാർക്ക് ഒരു കൈതാങ്ങെന്ന നിലയിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വോയിസ് ഓഫ് ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഓണക്കിറ്റ് വിതരണം വോയിസ് ഓഫ് ഹ്യുമാനിറ്റി രക്ഷാധികാരി സംവിധായകനും നടനും ഗായകനുമായ നാദിർഷ ഉദ്ഘാടനം ചെയ്തു. ഗായകരും, മിമിക്രി താരങ്ങളും, ഡാൻസേഴ്സ് തുടങ്ങി ലൈവ് സ്റ്റേജ് പെർഫോമിംഗ് ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയാണിത്. ചെയർമാൻ ഓസ്കർ ഇസ്മായിൽ അധ്യക്ഷനായി.  കഴിഞ്ഞ പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സഹായങ്ങൾ എത്തിക്കാൻ വോയിസ് ഓഫ് ഹ്യുമാനിറ്റിക് സാധിച്ചിട്ടുണ്ട്. ഇനിയും പൊതുജന നന്മക്കായുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് നാദിർഷ പറഞ്ഞു. ലൈവ് സ്റ്റേജ് പെർഫോമിംങ്ങ് ആർട്ടിസ്റ്റുകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ നിരവധി കലാകാരന്മാരെ സഹായിച്ചിട്ടുണ്ട്. പ്രളയം വന്നപ്പോഴും കൊറോണ വന്നപ്പോഴും വരുമാനം നഷ്ടപ്പെട്ട ഒരു വിഭാഗമാണ് കലാകാരന്മാർ.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ വോയിസ് ഓഫ് ഹ്യുമാനിറ്റി സെക്രട്ടറി റഫീഖ് മരക്കാർ, ജോ.സെക്രട്ടറി ഷൗക്കത്ത് സുലൈമാൻ, എക്സിക്യൂട്ടീവ് അംഗം യാസ്ക് ഹസ്സൻ കീഴുപറമ്പ് , കലാകാരന്മാരായ കലാഭവൻ ജിൻ്റാ, പ്രദീപ് ബാബു, നസീർ മിന്നലെ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply