ഇവിടേക്കാണോ യാത്ര, കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് നിർബന്ധം

യുഎഇ ഉള്‍പ്പടെയുളള വിദേശരാജ്യങ്ങളില് നിന്ന്, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്, കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് നിർബന്ധമാണെന്ന്, എയർ ഇന്ത്യ എക്സ്പ്രസ്. റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റ് പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ കോവിഡ് 19 ടെസ്റ്റ് റിപ്പോർട്ടാണ് വേണ്ടത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഷാർജയില്‍ നിന്നും ദുബായില്‍ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമാണെന്നാണ് ട്വീറ്റ് പറയുന്നത്. അതേസമയം, അബുദബിയില്‍ നിന്ന്, എവിടേക്ക് യാത്ര ചെയ്യുന്നതിനും, കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാഫലം വേണം

Leave a Reply