യുഎഇയില്‍ ഞായറാഴ്ച കൊവിഡ് മുക്തരായത്, 2443 പേർ. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം 66,095 ആയി. 513 പേരിലാണ്, രോഗബാധ പുതുതായി സ്ഥിരീകരിച്ചത്. 73,984 പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. 87,336 പേരിലാണ് ടെസ്റ്റ് നടത്തിയത്.