തദ്ദേശ തെരഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വലിയ മുന്നൊരുക്കങ്ങളുമായി സജീവമായിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.കോവിഡ് കാരണം പുറത്തിറങ്ങിയുളള യാതൊരു പ്രവര്‍ത്തനങ്ങളും സാധ്യമല്ലെങ്കിലും വാട്സപ്പ് ഫേസ്ബുക്ക് വഴിയും മറ്റും ഇതിനായുളള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി ശ്രദ്ധേയമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് !
മറ്റൊന്നുമല്ല അത് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവാണ്!
തിരിച്ചു വരവ് എന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പുകളിൽ ഇനി പൂർണ്ണസമയം കുഞ്ഞാപ്പയെന്ന അവരുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാകും!
ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാണക്കാട് വെച്ചു നടന്ന യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു,തീരുമാനമെുത്തു
.മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കുന്ന ഈ തീരുമാനവും അതിലുണ്ടായിരുന്നു.. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിക്കാനുള്ള യോഗത്തിലെ നിര്‍ണായക തീരുമാനം വലിയ വല്യ ആവേശമാണ് പ്രവർത്തകരിൽ നിറക്കുന്നത്!
. തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിനെ മുന്നിൽ നിന്ന് നയിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ തെരഞടുപ്പ് സമയത്തെ കുഞാലിക്കുട്ടിയുടെ ഈ രംഗപ്രവേശം പാര്‍ട്ടിക്ക് വലിയ മേൽക്കൈ നൽകും എന്ന കാര്യത്തിൽ തർക്കമില്ല . കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയത് വലിയ നേട്ടമാണെന്നും യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു.
കുഞ്ഞാലിക്കുട്ടി തിരിച്ചു വരട്ടെ
അത് കേരളം രാഷ്ട്രീയത്തിന് തന്നെ പുതിയ ഒരു ഉണർവാകും ഉണ്ടാക്കുക !
