ഒന്നാം വാർഷികത്തില്‍, ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഫാരി ഗ്രൂപ്പ്

ഒന്നാം വാർഷികത്തില്‍, യുഎഇയിലെ ഉപഭോക്താക്കള്‍ക്കായി, വ്യത്യസ്ത നീക്കവുമായി സഫാരി ഗ്രൂപ്പ്. 5 ബില്യൺ വാല്യൂ വരുന്ന ലൈഫ് ഇൻഷുറൻസ് ഉടൻ നടപ്പിലാക്കുമെന്ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മഠപ്പാട്ട് വ്യക്തമാക്കി. സഫാരി ലോയാലിറ്റി കാർഡ് മെമ്പേഴ്സിനാണ് ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങൾ ഉടനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മഠപ്പാട്ട്

സെപ്റ്റംബർ ഒന്നുവരെ, 47 ലക്ഷം പേർ സഫാരി മാളിലെത്തി, ഷോപ്പിംഗ് നടത്തി. കോവിഡ് കാലം എല്ലാവർക്കുമെന്നതുപോലെ സഫാരി ഗ്രൂപ്പിനെയും ബാധിച്ചിട്ടുണ്ട്. എങ്കിലും, കഴിഞ്ഞ ഒരു വ‍ർഷത്തിനിടെയുളള പ്രവ‍ർത്തനങ്ങളില്‍ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീന്‍

ഇതുവരെ ഒരു ഹൈപ്പ‍ർമാർക്കറ്റും നല‍്‍കാത്ത സമ്മാനങ്ങളും, ഓഫറുകളുമാണ് കഴിഞ്ഞ ഒരുവർഷത്തിനിടെ സഫാരി നല്‍കിയത്. അതുതന്നെയാണ്, തങ്ങളെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കിയതെന്ന്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീന്‍ പറഞ്ഞു. നിലവാരമുളള ഉല്‍പന്നങ്ങള്‍ നല്കുകയെന്നുളളതാണ് തങ്ങള്‍ ആദ്യം മുതലെ എടുത്തിട്ടുളള തീരുമാനമാണ്, അതിന്നും പാലിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നും ഇനിയങ്ങോട്ടും അതങ്ങനെതന്നെയായിരിക്കുമെന്നും ചെയർമാൻ അബൂബക്കർ മഠപ്പാട്ട് പറഞ്ഞു. ഷോപ്പിംഗിനൊപ്പം വിനോദവും എന്നുളളതാണ് ഇപ്പോഴത്തെ രീതി. അതിന് എന്തുകൊണ്ടും അനുയോജ്യമായതാണ് സഫാരിമാളെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞ ഒരു വർഷമാണ് കടന്നുപോയതെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ പറഞ്ഞു.

എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ

ഒരു വ‍ർഷം പൂർത്തിയാക്കിയ സന്തോഷം, കേക്ക് മുറിച്ച് ഉപഭോക്താക്കള്‍ക്ക് നല്കിയാണ് സഫാരി മാനേജ്മെന്‍റ് പങ്കുവച്ചത്.

2019 സെപ്റ്റംബർ നാലിനാണ് സഫാരി ഹൈപ്പർമാർക്ക് ഷാർജ മൂവൈലയില്‍ പ്രവർത്തനം ആരംഭിച്ചത്. വിലക്കുറവും സ്പെഷല്‍ ഓഫറുകളും നല്കി, ഉപഭോക്താക്കള്‍ക്കിടയില്‍, സ്വീകാര്യത നേടാന്‍ സഫാരിക്ക് കഴിഞ്ഞു. ഇതുവരെ മറ്റാരും നല്കാത്ത മെഗാ പ്രൊമോഷനും സഫാരി നല്‍കി.ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഒരു ഡസന് കാറുകളുടെ പുതിയ പ്രൊമോഷനും സഫാരി ആരംഭിച്ചിട്ടുണ്ട് . 12 നിസ്സാൻ സണ്ണി കാറുകളാണ് പുതിയ പ്രൊമോഷനിലൂടെ സഫാരി നൽകുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍, സാമൂഹിക അകലം പാലിച്ചാണ് സഫാരിയില്‍ ഷോപ്പിംഗ് നടക്കുന്നത്. ഏറ്റവും വലിയ മാളായതുകൊണ്ട്, അത് എളുപ്പത്തില്‍ സാധിക്കുന്നുവെന്നുളളതും യാഥാ‍ർത്ഥ്യം. സാനിറ്റൈസേഷൻ ടണൽ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാൻ സഫാരിക്ക് സാധിച്ചു എന്നതും സുരക്ഷിതത്വത്തോടെ ഷോപ്പിംഗ് നടത്താന്‍ സഫാരിയിലെത്താമെന്നുളളത് ഉപഭോക്താക്കള്‍ക്കും ബോധ്യപ്പെട്ട വസ്തുത.

ഒന്നാം വാർഷികത്തില്‍ നടത്തിയ വാർത്താസമ്മേളത്തില്‍, സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മഠപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷമീം ബക്കർ, ഷാഹിദ് ബക്കർ, റീജിയണൽ ഡയറക്ടർ B M കാസിം എന്നിവർ പങ്കെടുത്തു.

Leave a Reply