കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാനുറച്ച് കാർഗോ കമ്പനികൾ

കോവിഡ് വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പു അനന്തമായി നീളുന്ന സാഹചര്യത്തിൽ ലോക്കഡൗണുകളും കണ്‍ടെയ്ന്‍മെന്‍റ് ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനുറച്ചുകൊണ്ടു സാധനങ്ങൾ ലോകത്തെമ്പാടുമുള്ള കസ്റ്റമേഴ്സിന്റെ കൈകളിലെത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ചെറുതും വലുതുമായ പാർസൽ സർവീസുകൾ.
സമീപ ഭാവിയിൽ വാക്‌സിൻ കണ്ടെത്തുമെന്നും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ അയവു വരുമെന്നുമുള്ള പ്രതീക്ഷ നിലനിന്നിരുന്നതിനാൽ നിലവിലുള്ള രീതിയിൽ മാറ്റം വരുത്താതെയായിരുന്നു പേരുകേട്ട കാർഗോ കമ്പനികൾ പോലും ഇതുവരെ പ്രവർത്തിച്ചു കൊണ്ടിരുന്നത്. കോവിഡ് രോഗികൾ കൂടുതലുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ ഡെലിവെറിയെ ഇത് സാരമായി ബാധിച്ചിരുന്നു. അത് പോലെ തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവാസികൾ അവരവരുടെ നാടുകളിലേക്ക് പോകുന്നതിന്റെ തോത് കുത്തനെ ഉയർന്നതിനാനുപാതികമായി കാർഗോ മൂവേമെന്റും കൂടിയിരുന്നു. അതെ സമയം ജിസിസി രാജ്യങ്ങളിൽ നിന്നടക്കമുള്ള ഫ്ലൈറ്റ് സെര്വീസുകളിൽ വ്യാപകമായ കുറവ് വന്നതും കാർഗോ മൂവേമെന്റിനെ പ്രതികൂലമായി ബാധിച്ചു. അതിനുമുപരിയായി പ്രധാന പോർട്ടുകളിലെ കസ്റ്റംസ് ഓഫീസർമാരുടെയും തൊഴിലാളികളുടെയും എണ്ണത്തിലും ജോലിസമയത്തിലുമുണ്ടായ സാരമായ കുറവ് പാർസലുകളുടെ ക്ലീറൻസ് സംബന്ധമായ ജോലികളിൽ കാര്യമായ കാല താമസമുണ്ടാക്കിന്നതിനും സാധനങ്ങൾ ക്ലീറൻസ് കിട്ടാതെ പോർട്ടുകളിൽ കെട്ടി കിടക്കുന്നതിനും ഇടയാക്കിയിരുന്നു.
ഈ പ്രതിസന്ധിയെ തരണം ചെയ്യാനായി പല വിധത്തിലുള്ള പദ്ധതികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ നടപ്പിൽ വരുത്തിയിട്ടുണ്ട് കൂടാതെ പാസ്സന്ജർ സെർവീസുകൾ കുറഞ്ഞ മേഖലകളിലേക്ക് കൂടുതൽ കാർഗോ ഫ്ലൈറ്റുകൾ സർവീസ് നടത്താൻ തീരുമാനിച്ചതും സംസ്ഥാന അതി‍ർത്തിയിലെ ചെക്കിംഗിന് അയവു വരുന്നതും കണ്ടൈൻമെൻറ് സോണുകളിലെ ഗതാഗതം സുഗമമാക്കിയതും വരും ദിവസങ്ങളിൽ പാർസൽ സെർവീസുകൾക്കു കുറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ സഹായകരമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്

Leave a Reply