ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഓണാശംസകള്‍ നേ‍ർന്ന്, എം എ യൂസഫലി.

0
143

ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഓണാശംസകള്‍ നേ‍ർന്ന്, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി.
മലയാളി എവിടെയുണ്ടോ അവിടെ ഓണമുണ്ട്. ഓണം ആഘോഷത്തിന്‍റെ ഉത്തമമാതൃക സൃഷ്ടിച്ചാണ ഓരോ തവണയും ഗള്‍ഫ് മലയാളികള്‍ ഓണം ആഘോഷിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ, കോവിഡ് കാലമായതുകൊണ്ടുതന്നെ, പഴയ പ്രതാപത്തോടെ ഓണമാഘോഷിക്കാനാവില്ലെന്നുളളത്, ദുഖമാണ്. എങ്കിലും, ശുഭാപ്തി വിശ്വാസം കൈവിടരുതെന്നാണ് ഓരോരുത്തരോടും പറയാനുളളത്. അടുത്തതവണ, ഗംഭീരമായി ഓണമാഘോഷിക്കാന്‍ നമുക്ക് സാധ്യമാവട്ടെയെന്നുേം അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെങ്ങുമുളള, മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേർന്നു.

Leave a Reply