ഖിസൈസ് അല്‍ തവാർ സെന്‍ററില്‍ പ്രവ‍ർത്തനം തുടങ്ങി, എമിറേറ്റ്സ് ക്ലാസിക്

0
114

കോവ് എക്സിറ്റ് എന്ന ആശയത്തിൽ അൽ ഖിസൈസ് അൽ തവാർ സെൻററിൽ എമിറേറ്റ്സ് ക്ലാസിക് പ്രവർത്തനം ആരംഭിച്ചു. എല്ലാ സർക്കാർ സേവനങ്ങൾക്കും ശരിയായ മാർഗനിർദേശം നൽകുകയും ഉപഭോക്താക്കൾക്ക് സമയവും പണവും ലാഭിക്കുന്നതിന് അവസരവും ഒരുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സി ഇ ഒ സാദിക്ക് അലി അലിമക്കാനകം പറഞ്ഞു . വീട്ടിൽ ഇരുന്നു ബസ്സിനെസ് ചെയ്യാൻ കഴിയുന്ന ലൈസൻസുകൾക്ക് ഇന്ന് 2000 ദിർഹത്തിൽ താഴെയാണ് നിരക്ക് . സർക്കാർ സേവനങ്ങളുടെ ചിലവുകുറച്ച് സംരംഭകരെ പരമാവധി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
1000 ദിർഹം മുതൽ ഓഫീസ് സംവിധാനങ്ങൾ ലഭ്യമാണ്.പി ർ ഒ മാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കീട്ടുണ്ടെന്ന് ചെയർമാൻ തമീം അബുബക്കർ പറഞ്ഞു . അൽ തവാർ സെൻററിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞതിലൂടെ കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം എത്തിക്കാൻ ആകുമെന്ന് എമിറേറ്റ്സ് ക്ലാസിക് അധികൃതരുടെ പ്രതീക്ഷ.അൽ തവാർ സെൻററിൽ നടന്ന,വാർത്ത സമ്മേളനത്തിൽ സി ഇ ഒ സാദിക്ക് അലി അലിമക്കാനകം , ചെയർമാൻ തമീം അബുബക്കർ , ജി എം കുറുമത് മൊയ്‌ദീൻ എന്നിവർ പങ്കെടുത്തു

Leave a Reply