ദുബായ്: പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നല്ലതും ചീത്തയും തെരഞ്ഞെടുത്ത് വായിക്കാനും, തിരിച്ചറിയാനുമുളള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ ആ സ്വാതന്ത്ര്യം കുറവാണെന്നും, പ്രമുഖ വ്യവസായിയും രചയിതാവും കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. നെല്ലും പതിരും തിരിച്ചഞ്ഞറിഞ്ഞ്, നേരറിയിക്കാന്‍,
വാർത്താ മാദ്ധ്യമങ്ങൾക്ക് കഴിയുമെന്നും വായനക്കാരെ ബൗദ്ധികപരമായ സത്യസന്ധമായ അറിവുകൾ അറിയാനുള്ള മാർഗമാക്കി മാറ്റാൻ മാധ്യമങ്ങള്‍ ശ്രമിക്കമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ദുബായ് കെ എം സി സി ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള ലീഗൽ സെൽ ചെയർമാനും ദുബായ് കെ എം സി സി സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ സെക്രട്ടറി സാദിഖ് തിരുവനന്തപുറം ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം ജില്ലാ കോഡിനേറ്റർമാർ, തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥനയും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.
