“ഹിമായ” കാരുണ്യപദ്ധതിയിൽ 100 പേർക്ക് ധന സഹായം

0
126

ദുബായ് -കാസറകോഡ് ജില്ലയില്‍ ആതുരസേവനത്തിന് ദുബായ് കെ എം സി സി സി കാസറഗോഡ് ജില്ലാകമ്മിറ്റി പത്തുലക്ഷം രൂപ നല്‍കുമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഹൃദ്രോഗം,വൃക്ക സംബന്ധമായ അസുഖങ്ങള്‍ ,ക്യാൻസർ തുടങ്ങിയ രോഗങ്ങൾ മൂലം പ്രയാസം നേരിടുന്നവരെ സഹായിക്കാൻ വേണ്ടി ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപം നൽകിയ “ഹിമായ” എന്ന ആതുരസേവന സമാശ്വാസ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത സഹായം.പദ്ധതിയുടെ ആദ്യ ഗഡുവായി 100 പേർക്കാണ് സഹായം നൽകുന്നത്. പതിനായിരം രൂപവീതമാണ് ചികിത്സാചിലവിനായ് കമ്മിറ്റി നല്‍കുന്നത്.മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത് .ജില്ലയിലെ വിവിധ പഞ്ചായത്ത് മുനിസിപ്പൽ മണ്ഡലംകമ്മിറ്റികൾ ശുപാർശ ചെയ്ത കാസറഗോഡ് ജില്ലയിലെ പ്രസ്തുത രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കാണ് ഹിമായ പദ്ധതിയുടെ ഗുണം ലഭിക്കുക .കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെകണ്ടെത്തി നാട്ടിലും പ്രവാസലോകത്തും വേണ്ടുന്ന സഹായങ്ങള്‍ നല്‍കിയും ദുബായ് ഹെല്‍ത് അതോറിറ്റിയുടെ ബ്ലഡ്ബാങ്കിലേക്ക് ആയിരം യൂണിറ്റ് രക്തം സമാഹരിച്ചു നല്‍കിയും “സഹാറ-2020” പദ്ധതിയിലൂടെയും കുറേയേറെ പേര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു.. ജില്ലാ കെ എം സി സിയും കീഴ്ഘടകങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്യകയാക്കി പ്രവാസലോകത്തും നാട്ടിലുമുള്ള കൂട്ടയ്മകളും പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്നും,കോവിഡ് പോലുള്ള പ്രതിസന്ധികളെ നേരിടാന്‍ സമൂഹത്തിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം ജനഃസെക്രട്ടറി സലാം കന്യാപാടി,ട്രഷറര്‍ ടി ആര്‍ ഹനീഫ് മേൽപറമ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു

Leave a Reply