അബുദാബി തവനൂർ മണ്ഡലം ശിഹാബ് തങ്ങൾ അനുസ്മരണ വാരാചരണം സംഘടിപ്പിച്ചു

0
367

അബുദാബി : തവനൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഓൺ ലൈനിൽ സംഘടിപ്പിച്ച ഒരാഴ്ച്ച നീണ്ട് നിന്ന വിട പറയാത്ത വസന്തം എന്ന തലകെട്ടിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിവിധ കമ്മിറ്റി പ്രവർത്തകരും ഭാരവാഹികളും നേതാക്കളും തങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. ഒരാഴ്ച നീണ്ടുനിന്ന അനുസ്മരണത്തിന്‍റെ സമാപനസെഷന്‍റെ ഉദ്ഘാടനം, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുഖ്യ അതിഥികളായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ തുടങ്ങിയവർ, പങ്കെടുത്തു. മതേതരത്തിന്‍റെ ഉജ്വലമായ പ്രതീകമായിരുന്നു തങ്ങളെന്നും മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതോടൊപ്പം ഇതര സമൂഹങ്ങളുടെയും സമുദായങ്ങളുടെയും താൽപര്യങ്ങൾ ഉയർത്തി പിടിക്കാൻ എന്നും താൽപര്യം കാണിച്ചിരുന്നു അദ്ദേഹമെന്നും രമേഷ് ചെന്നിത്തല അനുസ്മരിച്ചു. സാമൂഹിക പ്രവർത്തകർക്ക് മാതൃകയാകേണ്ടതാണ് അദ്ദേഹത്തിന്‍റെ ജീവിതം എന്ന് എം.കെ. മുനീർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി തുടങ്ങിയവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. അഡ്വ.ഷംസുദ്ധീൻ എം.എൽ.എ ,ഡോക്ടർ സി പി ബാവാഹാജി, സുപ്രീം കോർട്ട് ലോയർ അഡ്വ. ഹരീസ് ബീരാൻ, ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശൻ , കെ.പി.സി.സി സെക്രട്ടറിയും ജില്ലാ യുഡിഫ് ചെയർമാനുമായ അജയ് മോഹൻ , കെ.പി.സി.സി മെമ്പ‍ർ ഇഫ്ത്തിഖാറുദ്ധീൻ ,എം അബ്ദുള്ള കുട്ടി, വി.കെ.എം ഷാഫി, ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി , ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി എം.പി.എം റഷീദ്, കെ.എം സി.സി നേതാക്കളായ അബ്ദുള്ള ഫാറുഖി, ഹിദായത്തുള്ള എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നാസർ ടി കെ മംഗലം അധ്യക്ഷം വഹിച്ച പരിപാടി സമീർ പുറത്തൂർ സ്വാഗതവും നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു.

Leave a Reply