മധുരമൂറും പായസങ്ങളൊരുക്കി സഫാരി പായസമേളയ്ക്ക് തുടക്കം

0
330

മലയാളിയുടെ ഓണസദ്യയില്‍,ഒഴിവാക്കാനാകാത്ത വിഭവമാണ് പായസം. ഇത്തവണത്തെ ഓണത്തിന്, ഉപഭോക്താക്കള്‍ക്കായി 20 ലധികം പായസങ്ങളാണ്, ഷാ‍‍‍ർജയിലെ സഫാരി ഹൈപ്പർമാർക്കറ്റിലെ പായസമേളയിൽ ഒരുക്കിയിരിക്കുന്നത്.പായസമേളയുടെ ഉദ്ഘാടനം ദുബായ് കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍, അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റ‍ർ പ്രസിഡന്‍റ് ജാസിം മുഹമ്മദ്, എന്നിവർ ചേർന്ന് നടത്തി. സഫാരി മാനേജിംഗ് ഡയറക്ട‍ർ സൈനുല്‍ ആബിദീന്‍, എക്സിക്യൂട്ടീവ് ഡയറക്ട‍ർ ഷമീം ബക്കർ, ചാക്കോ ഊളക്കാടന്‍ (മലബാർ ഗോള്‍ഡ്) മാനേജ് മെന്‍റ് പ്രതിനിധികള്‍, തുടങ്ങിയവർ സന്നിഹിതരായിരുന്നു. സഫാരിയൊരുക്കിയ പായസമേളയും ഓണച്ചന്തയുമെല്ലാം, മലയാളിയെ ഗൃഹാതുരസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന്, ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. പായസം, ഏറെ ഇഷ്ടമാണ്, തന്നെപ്പോലുളളവരുടെ മനസറിഞ്ഞാണ് പായസമേള ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിചേ‍ർത്തു.

ഈ കോവിഡ് കാലത്ത്, ആഘോഷങ്ങളുടെ അർത്ഥവും തലവും മാറിയെങ്കിലും, ബന്ധങ്ങളുടെ ഊഷ്മളത ഊട്ടിയുറപ്പിക്കാന്‍, നാടിനോട് ചേർന്ന് നില്‍ക്കാന്‍, പ്രവാസിക്ക് കഴിയുന്നത്, വിഭവങ്ങളുടെ ലഭ്യതകൊണ്ടുകൂടിയാണ്. സഫാരി ഹൈപ്പർമാർക്കറ്റിലെത്തുന്നവർക്ക്, ഓണമാഘോഷിക്കാനുളള എല്ലാവിഭവങ്ങളുമായി മടങ്ങാന്‍ കഴിയുമെന്നുളളത് തന്നെയാണ് ഉപഭോക്താക്കള്‍ക്ക് സഫാരിയെ പ്രിയപ്പെട്ടതാക്കുന്നതെന്ന് ജാസിം മുഹമ്മദ് പറഞ്ഞു.

25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ്, ഇത്തവണ ഒരുക്കിയിട്ടുളളതെന്ന്,സഫാരി ബേക്കറി & ഹോട് ഫുഡ് ഇന്‍ ചാർജ്ജ് ജഫ്രി തോംസൺ പറഞ്ഞു. 2 ഓണസദ്യ അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് ഒരു ദോത്തി കൂടി സൗജന്യമായി നൽകുന്നുണ്ട് . വമ്പിച്ച പ്രതികരണമാണ് ഓണസദ്യയ്ക്ക് ലഭിക്കുന്നത്. അതിനൊപ്പം ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് പായസവും ഒരുക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടപ്രഥമനും അമ്പലപ്പുഴപാല്‍പായസവും സേമിയപായസവും ഉള്‍പ്പടെ 20 ലധികം പായസ വൈവിധ്യമാണ്, പായസമേളയില്‍ ഒരുക്കിയിട്ടുളളത്. ഗള്‍ഫ് നാടുകള്‍ക്ക് പ്രിയങ്കരമായ ഈന്തപ്പഴം കൊണ്ടൊരുക്കിയ പായസവും, പായസമേളയിലുണ്ട്.കാരറ്റും മാങ്ങയും ബീറ്റ്റൂട്ടും പൈനാപ്പിളും പായസമധുരമാകുമ്പോള്‍, പായസമേള വ്യത്യസ്ത രുചികള്‍ കൊണ്ട് സമൃദ്ധമാകുന്നു. നിരവധി പേരാണ് പായസരുചികള്‍ തേടി സഫാരി ഹൈപ്പർമാർക്കറ്റിലെത്തിയത്.

സഫാരി ഒരുക്കിയ ഓണച്ചന്ത ഏറെ ശ്രദ്ധയാകർഷിക്കുകയാണ്.
ഓണ സദ്യക്കാവശ്യമായ പച്ചക്കറികള്‍, ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാം ഓണച്ചന്തയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൂക്കളം ഒരുക്കാന്‍ ആവശ്യമായ പൂക്കളും ഓണച്ചന്തയില്‍ നിന്ന് ലഭിക്കും.
നാട്ടിലെ ഓണം ഫെയറുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഗൃഹോപകരണങ്ങളുടെ എക്സ്ചേഞ്ച് മേളയും, ഫർണിച്ചർ സ്പെഷ്യൽ ഓഫറുകളും ഓണച്ചന്തയിൽ ഒരുക്കിയിട്ടുണ്ട്.

വീട്ടില്‍ പൂക്കളമൊരുക്കി, സമ്മാനം നേടൂ. എന്ന പേരിൽ നടത്തുന്ന മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply