നിയന്ത്രണം കടുപ്പിച്ച് അബുദബി, എമിറേറ്റിലേക്ക് കടക്കാന്‍ പിസിആ‍ർ ടെസ്റ്റ് റിസല്‍റ്റ് വേണം

0
431

കോവിഡ് പ്രതിരോധമുന്‍കരുതലില്‍, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അബുദബി. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അതല്ലെങ്കില്‍, 50 ദിർഹത്തിന്‍റെ ലേസർ ഡിപിഐ ടെസ്റ്റ് റിസല്‍റ്റിനൊപ്പം 6 ദിവസത്തിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. ചുരുക്കത്തില്‍, 50 ദിർഹത്തിന്‍റെ ലേസർ ഡിപിഐ ടെസ്റ്റ് മാത്രം എടുത്ത് അബുദാബിയിലേക്കു പ്രവേശിക്കാനാവില്ല. തീരുമാനം, ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളയാവർക്ക് ഇളവുണ്ട്. ഇവർക്ക് ക്യൂ നില്ക്കാതെ യാത്ര ചെയ്യാന്‍ അനുവാദം നല്കിയിട്ടുണ്ട്. നിർദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്ക് പിഴയുള്‍പ്പടെയുളള നിയമനടപടികുണ്ടാകുമെന്നും അധികൃതർ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

Leave a Reply