കോവിഡ് 19, പ്രതിരോധ നടപടികള്‍ കർശനമായി പാലിക്കണം, യുഎഇ

0
162

യുഎഇയില്‍, ചൊവ്വാഴ്ച 339 പേരിലാണ്, കോവിഡ് 19 സ്ഥിരീകരിച്ചത്. 172 പേർക്ക്, രോഗമുക്തിനേടാനായി എന്നത് ആശ്വാസമായി. കോവിഡ് കേസുകളില്‍, കഴിഞ്ഞ ദിവസങ്ങളില്‍ വർദ്ധന രേഖപ്പെടുത്തിയതോടെ, പ്രതിരോധ നടപടികള്‍, കർശന മായി നടപ്പിലാക്കണമെന്ന്, ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി.67,621 പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുളളത്. 58,754 പേർ രോഗമുക്തരായി. 377 പേരാണ്, ഇതുവരെ മരിച്ചത്. അതേസമയം, ഓഗസ്റ്റ് മാസത്തില്‍, കോവിഡ് കേസുകളുടെ എണ്ണത്തില്‍ 10 ശതമാനമാണ് വർദ്ധന രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ച, കോവിഡിന് ചികിത്സ തേടുന്നവരുടെ ശതമാനം, 9.5 ല്‍ നിന്ന് 12 ശതമാനമായും ഉയർന്നു. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് അസത്യം പ്രചരിപ്പിക്കരുതെന്ന് ഔദ്യോഗിക വക്താവ്, ഒമർ അല്‍ ഹമദി പറഞ്ഞു. കോവിഡ് രോഗബാധമൂലമുളള മരണനിരക്ക്, ഇപ്പോഴും .5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുകയെന്നുളള രീതിയാണ്, യുഎഇ തുടക്കം മുതല് തന്നെ സ്വീകരിച്ചിട്ടുളളത്. അത് ഫലപ്രദമാണെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്. കോവിഡ് പ്രതിരോധിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ നല്കുന്ന നിർദ്ദേശങ്ങള് കൃത്യമായി പാലിക്കണെന്നും അധികൃതർ ഓർമ്മിപ്പിച്ചു

Leave a Reply