കനത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി, റാക്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌

0
203

റാസൽഖൈമ: അസഹ്യമായ ചൂടിൽ പുറം മേഖലയിൽ ജോലിയിൽ ഏർപ്പെടുന്ന വിവിധ ദേശക്കാരായ നിർധരരായ തൊഴിലാളികൾക്ക് കൈത്താങ്ങായി റാക്‌ കമ്മ്യൂണിറ്റി പോലീസിന്‍റെ സഹകരണത്തോടെ റാക്‌ എസ്‌ കെ എസ്‌ എസ്‌ എഫിന്‍റെ “തൊഴിലാളികൾക്ക് ഒരു കൈത്താങ്ങ്”എന്ന പരിപാടി ശ്രദ്ധേയമായി. പരിപാടിയിൽ വിവിധ ഭക്ഷണവിഭവങ്ങൾ അടങ്ങിയ 250ൽ പരം കിറ്റുകൾ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ വിതരണം ചെയ്തു. പരിപാടിയിൽ കേണൽ ഡോക്ടർ റാഷിദ് സൽഹദി, മേജർ റാഷിദ്‌ ബിൽഹൂൻ, കാപ്റ്റൻ ഹസ്സൻ അൽ അവാദി, കാപ്റ്റൻ സൈനബ് യഹ്‌യ മുഹമ്മദ്‌ ബർഖ് എന്നിവർ അതിഥികളായിരുന്നു. യുഎഇയുടെ വിദേശികളിൽ ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സമൂഹം എന്നും മുൻപന്തിയിൽ ആണെന്നും അവർ ഇതര രാഷ്ട്രക്കാർക്ക് എന്നും മാതൃകയാണെന്നും റാക്‌ സത്യധാര അതിന് നല്ലൊരു ഉദാഹരണമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മേജർ റാഷിദ് ബിൽഹൂൻ പറഞ്ഞു.


ആവശ്യ ഘട്ടങ്ങളിൽ സമൂഹത്തിലേക്ക് ഇറങ്ങി ഇത്തരം നന്മകൾ ചെയ്യുന്നത് ഒരു ഇബാദത്ത് ആണെന്നും ഇത് പ്രവാചകന്റെ തിരു ചര്യയാണെന്നും സ്വാഗതപ്രസംഗത്തിൽ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സീനിയർ വൈസ്പ്രസിഡന്റ് ശാക്കിർ ഹുദവി പറഞ്ഞു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഉമർ സലിം വെങ്ങാട്‌ വിഖായ അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.പ്രസിഡന്‍റ് യാസീൻ തങ്ങൾ, ട്രഷറർ ഫൈസൽ പുറത്തൂർ, റഫീഖ് ഫൈസി, അൻവർ സ്വാദിഖ്, വിഖായ കൺവീനർ ഹസൈനാർ, മുസ്തഫ റാക്‌ പോലീസ്‌, അബ്ബാസ് തെങ്ങിൽ, ആബിദ്, ഇസ്മായിൽ, ഷാഫി കുറുമ്പത്തൂർ, മൊയ്തീൻ, ബാദുഷ അണ്ടത്തോട്, മുസ്തഫ, ഖലീൽ, മൻസൂർ പുറത്തൂർ, മുബശ്ശിർ, തൻവീർ, മുഹമ്മദലി, ജബീഷ്, ശാഫി വാളക്കുളം, കരീം ഹാജി, മുർഷിദ്‌ മുസ്തഫ, നിസാമുദ്ദീൻ, മഷ്ഹൂക്, നവാസ് തുടങ്ങി വിഖായയുടെ അമ്പതോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക്‌ ഫൈസൽ പുറത്തൂർ നന്ദി പറഞ്ഞു.

Leave a Reply