വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ നമ്പ‍ർ പ്ലേറ്റിന്‍റെ വില 14 കോടി രൂപ

0
294

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ് പോ‍ർട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍, ദുബായില്‍ നടന്ന നമ്പർ പ്ലേറ്റ് ലേലത്തില്‍, V12 എന്ന നമ്പർപ്ലേറ്റ് വിറ്റു പോയത്, 7 മില്ല്യണ്‍ ദിർഹത്തിന്. അതായത് ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ. രണ്ടാം സ്ഥാനത്ത്, S20, എന്ന നമ്പറാണ്. വിറ്റുപോയത് 4.06 മില്ല്യണ് ദിർഹത്തിനാണ്. 8കോടി ഇന്ത്യന്‍ രൂപയെന്ന് കണക്ക്. Y66 വിറ്റുപോയത്, 3.2 മില്ല്യണ്‍ ദിർഹത്തിനാണ്. ലേലത്തിലൂടെ ആർ ടി എയ്ക്ക് ലഭിച്ചത് 36.224 മില്ല്യണ്‍ ദിർഹം.. 2019 ല്‍ നടന്ന ലേലത്തില്, 19 മില്ല്യണ്‍ ദിർഹമാണ് ആർടിഎയ്ക്ക് ലഭിച്ചത്.ഇത്തവണ 83 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. പ്രത്യേക നമ്പർ പ്ലേറ്റുകളുടെ തുറന്ന ലേലത്തിന്‍റെ 104 ആം പതിപ്പാണ്,ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്നത്. 90 നമ്പർ പ്ലേറ്റുകളുടെ ലേലമാണ് നടന്നത്. കോവിഡ് പശ്ചാത്തലത്തില്‍, മുന്‍ കരുതല്‍ നടപടികള്‍ പാലിച്ചകൊണ്ടാണ്, 2020 ലെ ആദ്യ തുറന്ന ലേലം നടന്നത്.

Leave a Reply