കോവിഡ് വാക്സിന്‍ പരീക്ഷണം,സി.പി.ജലീലിനെ ഇൻക്കാസ് ഷാർജ ആദരിച്ചു.

0
120

ഷാർജ: യു.എ.ഇ.നടത്തുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന്‍റെ ഭാഗമായ,ഇൻക്കാസ് ദുബായ് കമ്മിറ്റി ട്രഷറർ സി.പി.ജലീലിനെ ഇൻക്കാസ് ഷാർജ കമ്മിറ്റി ആദരിച്ചു. ഇൻക്കാസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം ഉപഹാരവും, ഇൻക്കാസ് ഷാർജ ട്രഷറർ പൊന്നാടയും അണിയിച്ചു. ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ, ബിജു അബ്രഹാം, മധു കണ്ണോത്ത്, ശ്രീനാഥ്, അബ്രഹാം ചാക്കോ, സലാം കളനാട്,സിബിലി, ഡോ.രാജൻ, നവാസ്തേക്കട, ശ്യാം വർഗ്ഗീസ്, രാജശേഖരൻ, പ്രഭാകരൻ മലപ്പുറം, ഈപ്പൻ, നൗഷാദ് കോഴിക്കോട്, ഷാൻ്റി ,കാളിദാസൻ, സനിൽ മാത്യു, ബാബുരാജ്, ഷാനിഫ്, കെ.വി.ഫൈസൽ, എം.എസ്.കെ.മൻസൂർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കൽ ട്രയൽ, ചരിത്രം കുറിക്കാൻ പോകുന്ന ഈ പ്രതിരോധ കുത്തിവെപ്പ് പരീക്ഷണത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ദൈവത്തോട് ആദ്യം നന്ദിയും പറയുന്നുവെന്ന് സി.പി.ജലീൽ പറഞ്ഞു. കാൽനൂറ്റാണ്ട് കാലം അന്നം തന്ന നാടിനോടുള്ള നന്ദി തന്നെയാണിതെന്നും, ഈ നാടും, ഇവിടത്തെ ഭരണാധികാരികളും, നിയമങ്ങളും, ഇവിടത്തെ നാട്ടുകാരും എന്നോട് കാണിച്ച സ്നേഹത്തിനുള്ള ഉപഹാരമാണ് ഇതെന്നും കോവിഡ് 19 പ്രവർത്തനത്തിലും പങ്കാളിയാവാൻ സാധിച്ചതിലും
വാക്സിൻ പരീക്ഷണത്തിന്‍റെ ഭാഗമായതിലും അഭിമാനം തോന്നുവെന്നും ഇൻക്കാസ് ദുബായ് കമ്മിറ്റി ട്രഷറർ സി.പി.ജലീൽ പറഞ്ഞു.

Leave a Reply