തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കണം ദുബായ് ഐ. എം.സി.സി

0
214

ദുബായ്:കോവിഡിന്‍റെ മറവിൽ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന് ദുബായ് ഐ. എം.സി.സി ജനറൽ സെക്രട്ടറി എം.റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതല ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന് ആവശ്യത്തെ അവഗണിച്ച് അദാനി ഗ്രൂപ്പിന് നൽകിയത് വഴി മോഡി സർക്കാർ കോർപ്പറേറ്റുകളുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്‌. കേന്ദ്ര സർക്കാരിന്‍റെ ഏകാധിപത്യ നീക്കത്തെ പിന്തുണ നല്കില്ലെന്ന സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. രാജ്യത്തെ തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വാകാര്യവൽക്കരണത്തിലൂടെ കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ വിറ്റുതുലയ്ക്കുകയണ്.തിരുവനന്തപുരം വിമാനത്താവളത്തിന്റെ സംരക്ഷണത്തിന് മുഴുവൻ രാഷ്ട്രീയ പാർട്ടികളും, ബഹുജന സംഘടനകളും സാമൂഹ്യ സാംസ്കാരിക നായകരും രംഗത്തിറങ്ങണമെന്ന് എം.റിയാസ് പറഞ്ഞു

Leave a Reply