ഓണമെത്തി, ഓണച്ചന്തയൊരുക്കി, സഫാരി മാള്‍

പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കാനുളള പ്രവാസികളുടെ ഒരുക്കങ്ങളിലേക്ക്, വിലക്കുറവിന്‍റെ ഓണച്ചന്തയൊരുക്കുകയാണ് ഷാ‍ർജ സഫാരി മാള്‍. ഓണചന്തയുടെ ഉദ്ഘാടനം, ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഇപി ജോണ്‍സണ്‍ നി‍ർവ്വഹിച്ചു.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ട‍ർ സൈനുല്‍ ആബിദീന്‍,എക്സിക്യൂട്ടീവ് ഡയറക്ട‍‍ർ ഷമീം ബക്കർ,ചാക്കോ ഊളക്കാടന്‍ (മലബാര്‍ ഗോള്‍ഡ്) തുടങ്ങിയവര്‍ സംബന്ധിച്ചു. ഉപഭോക്താക്കളുടെ മനസറിഞ്ഞൊരുക്കിയ, വിപുലമായ ഓണച്ചന്ത, കാണുമ്പോള്‍ തന്നെ സന്തോഷമാണെന്ന്, ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഇപി ജോണ്‍സണ്‍ പറഞ്ഞു. കോവിഡ് കാലമായതിനാല്‍, എല്ലാ പ്രതിരോധ മുന്‍ കരുതലുകളും പാലിച്ചാണ്, സഫാരി ഹൈപ്പർമാർക്കറ്റ് പ്രവ‍ർത്തിക്കുന്നതെന്നും ഓണചന്തയില്‍,വമ്പിച്ച വിലക്കുറവില്‍ മികച്ച ഉല്‍പന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.

ഓണമൊരുക്കാം,സഫാരിയോടൊപ്പം

ആ‍ർക്കും ഇഷ്ടപ്പെടുത്തുന്ന വിധത്തിലാണ് ഓണച്ചന്ത സഫാരി മാളിലെ ഒന്നാം നിലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഓണ സദ്യക്കാവശ്യമായ പച്ചക്കറികള്‍, ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാം ഇവിടെ ഈ പ്രത്യേക ഓണച്ചന്തയില്‍ നിന്ന് ലഭിക്കും. പൂക്കളം ഒരുക്കാന്‍ ആവശ്യമായ പൂക്കളും ഓണച്ചന്തയില്‍ നിന്ന് ലഭിക്കും.

എക്സ്ചേഞ്ച് മേള

സഫാരി ഓണച്ചന്തയിലൊരുക്കിയ എക്‌സ്‌ചേഞ്ച് മേള യില്‍ പഴയതോ കേടായതോ ആയ ചെറിയ ഗൃഹോപകരണങ്ങള്‍, അത് ഏത് കമ്പനിയുടേതായാലും ‘നികായ്’യുടേതുമായി എക്‌സ്‌ചേഞ്ച് ചെയ്യാം.

ഓണമുണ്ണാം, ഓണക്കോടിയുമുടുക്കാം.

ഓണത്തിന്, സഫാരി ബേക്കറി & ഹോട് ഫുഡ്, 25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യ ഒരുക്കുന്നു.2 ഓണസദ്യകള്‍ക്ക് അഡ്വാന്‍സ് ബുക് ചെയ്യുന്നവര്‍ക്ക് ഒരു ഓണക്കോടി സൗജന്യമായും നല്‍കുന്നുണ്ട്.

ഫര്‍ണിച്ചര്‍ സ്‌പെഷ്യല്‍ ഓഫ‍ർ

കിംഗ് സൈസ് ബെഡ്, 4 ഡോര്‍ ബാര്‍ഡ്‌റോബ്, 2 സൈഡ് ടേബ്ള്‍സ്, ഡ്രസ്സിംഗ് ടേബ്ള്‍, സോഫാ കം ബെഡ്, 1+4 ഡൈനിംഗ് ടേബ്ള്‍, കോഫി ടേബ്ള്‍, വുഡന്‍ ഷെല്‍ഫ്, ഷൂ റാക്ക്, പില്ലോസ്, കാര്‍പെറ്റ്, മാട്രസ്സ്, ബെഡ്ഷീറ്റ്, ഡ്യുവറ്റ്, 20 എണ്ണം ഡിന്നര്‍ സെറ്റ തുടങ്ങിയവയാണ് ഓഫറിലുള്ളത്. 5999 ദിര്‍ഹം വില വരുന്ന 17 എണ്ണം കോംബോ സെറ്റ് വെറും 3999 ദിര്‍ഹമിനാണ് ഓണസമ്മാനമായി സഫാരി മാള്‍ നല്കുന്നത്.

പായസ മേള
16 തരം പായസങ്ങളടങ്ങിയ പായസ മേളയും ഓണ നാളുകളില്‍ (ഓഗസ്റ്റ് 27 മുതല്‍) സഫാരി ഒരുക്കിയിട്ടുണ്ട്.

വീട്ടില്‍ പൂക്കളമൊരുക്കൂ, സമ്മാനം നേടൂ..

കോവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ പൂക്കളമൊരുക്കി സമ്മാനം നേടാനുള്ള അവസരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്. പൂക്കള മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് എന്‍ട്രി നമ്പര്‍ നേടണം. അപേക്ഷാ ഫോറം ലഭിക്കാനുള്ള ലിങ്ക്:

https://docs.google.com/forms/d/e/1FAIpQLSdABIq76XDRxh42fhpRySw5E5ILsp0y40vOKPT48b3SZ_lvjQ/viewform *

രജിസ്‌ട്രേഷന്‍റെ അവസാന തീയതി ഓഗസ്റ്റ് 25 ആണ്. വീട്ടിലോ അനുയോജ്യമായ സ്ഥലത്തോ പൂക്കളം തയാറാക്കാം. പൂക്കളത്തിന്‍റെ ഫോട്ടോ എടുക്കുക (ഏതെങ്കിലും ഒരു ടീമംഗം ‘സഫാരി പൂക്കള മത്സരം’ എന്ന പ്‌ളക്കാര്‍ഡ് കൈവശം വെക്കണം). ശേഷം, ഫേസ്ബുക് പ്രൊഫൈലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുക. എന്‍ട്രി നമ്പര്‍ രേഖപ്പെടുത്താന്‍ മറക്കരുത്. തുടര്‍ന്ന്, സഫാരി ഹൈപര്‍ മാര്‍ക്കറ്റിന്‍റെ ഫെയ്‌സ്ബുക് & ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന ഹാഷ്ഗുകള്‍ ഉപയോഗിക്കുക:

#safaricontest#safaripookkalamcontest2020@onam#safarimarketuae#safarimall#sharjah

ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്ന പോസ്റ്റിന് 1000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 750 ദിർഹവും മൂന്നാം സ്ഥാനക്കാർക്ക് 500 ദിർഹവും സമ്മാനമായി ലഭിക്കും.

പങ്കെടുക്കുന്നവരുടെ ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 5 ആണ്. വിജയികളെ നിര്‍ണയിക്കുന്ന തീയതി സെപ്തംബര്‍ 15. പ്രകൃതി ദത്തമായതും കൃത്രിമമായതുമായ എല്ലാ വസ്തുക്കളും പൂക്കളത്തിനായി ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സഫാരിയുടെ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.

മറക്കരുത്, മാസ്കും, സാമൂഹിക അകലവും,

കോവിഡ് 19 പശ്ചാത്തലത്തില്‍ സാനിറ്റൈസേഷന്‍ ടണല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായതു കൊണ്ടു തന്നെ സാമൂഹിക അകലം പാലിക്കല്‍ എളുപ്പമാണ്. ഉല്‍പന്നങ്ങള്‍ക്ക്, വിലക്കുറവും, ഗുണമേന്മയും ഒരുപോലെ നല്കി,
ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടെയും സന്തോഷത്തിന്‍റേയും ഓണാശംസകള്‍ നേരുകയാണ് ഷാ‍ർജ സഫാരി ഹൈപ്പർ മാർക്കറ്റ്.

Leave a Reply