ആത്മവിശ്വാസത്തോടെ അനൂപും അണിചേർന്നു, പോറ്റമ്മനാടിന്‍റെ കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍

0
665

അബുദബിയിലെ പ്രമുഖ സാമൂഹ്യപ്രവ‍ർത്തകനായ അനൂപ് നമ്പ്യാരും യുഎഇയുടെ കോവിഡ് വാക്സിന്‍റെ പരീക്ഷണത്തിന്‍റെ ഭാഗമായി.അബുദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലുളള കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് വാക്സിന്‍ സ്വീകരിച്ചത്. ഓണ്‍ ലൈനായി രജിസ്ട്ര‍ർ ചെയ്തതിനു ശേഷം ഇന്ന്, കേന്ദ്രത്തിലെത്തുകയായിരുന്നു.വാക്സിന്‍റെ ആദ്യ ഡോസാണ് ഇന്ന് സ്വീകരിച്ചത്. 21 ദിവസത്തിനുശേഷം, വീണ്ടും രണ്ടാം ഘട്ടമുണ്ട്.പിന്നീട് മൂന്നാഴ്ചകള്‍ക്ക് ശേഷം മൂന്നാം ഘട്ടവും.

യുഎഇയുടെ വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമാവുകയെന്നുളളത്, അഭിമാനമുളള കാര്യമാണെന്ന് അനൂപ് പറയുന്നു. കുടുംബത്തിന്‍റെ പിന്തുണ, കരുത്തായി. ഇതോടെ വാക്സിന്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


25 വ‍ർഷമായി യുഎഇയിലുളള അനൂപ്, സാമൂഹ്യസാംസ്കാരിക മേഖലകളില്‍ സജീവസാന്നിദ്ധ്യമറിയിക്കുന്ന വ്യക്തിത്വമാണ്.അബുദബി സാംസ്കാരിക വേദി പ്രസിഡന്‍റും ഇന്‍കാസ് അബുദബിയുടെ വ‍ർക്കിംഗ് പ്രസിഡന്‍റുമാണ്, കണ്ണൂർ മാവിലായി സ്വദേശിയായ അനൂപ്.അബുദബി വാട്ട‍ർ ആന്‍റ് ഇലക്ട്രിസിറ്റിയിലാണ് അനൂപിന് ജോലി. ഭാരൃ ഷൈജ അനൂപ് ട്രാവല്‍ കണ്‍സള്‍ട്ടന്‍റായി ഒമയര്‍ ബിന്‍ യൂസഫ് ഗ്രൂപ്പില്‍ വര്‍ക്ക് ചെയ്യുന്നു.മക്കള്‍ യാദവ് അനൂപ്,അനാമിക അനൂപ്.

അനൂപ്, കുടുംബത്തോടൊപ്പം(ഫയല് ചിത്രം)

Leave a Reply