കോവിഡ് കേസുകള്‍ കൂടുന്നു, യുഎഇയില്‍ രാത്രികാലയാത്രാ നിയന്ത്രണങ്ങള്‍ വന്നേക്കാം

0
395

യുഎഇയില്‍ വെള്ളിയാഴ്ച 391 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 66193 പേരിലായി കോവിഡ് ബാധ.ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 370 ആയും ഉയർന്നു. 143 പേർ രോഗമുക്തരായി, വെളളിയാഴ്ച. 58296 പേരാണ് ഇതുവരെ രോഗമുക്തരായത്. 82,000 പേരിലാണ് ടെസ്റ്റ് നടത്തിയത്.ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ പ്രോസിക്യൂഷന്‍ എമർജന്‍സി വിഭാഗം ആക്ടിംഗ് ഹെഡ് സാലെം അല്‍ സാബി പറയുന്നത്, കോവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമെന്ന സൂചന അദ്ദേഹം നല്കുന്നുണ്ട്. കമ്മിറ്റ് ടു വിന്‍ എന്ന ക്യാപെയിനിന്‍റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങള്‍ ഒരു പക്ഷെ കൊണ്ടുവരിക. ജീവിതം സാധരണ രീതിയിലേക്ക് മാറുമ്പോഴും, ലോകം പൂ‍ർണമായും കോവിഡ് മുക്തമായിട്ടില്ലെന്ന് ഓ‍‍ർക്കണം. മുന്‍കരുതലുകള്‍ പാലിച്ചുവേണം പുറത്തിറങ്ങാന്‍. നിയന്ത്രണങ്ങള്‍ പാലിക്കാത്തവ‍ർക്കെതിരെ നിയമനടപടികളുണ്ടാകും. പിഴത്തുക വ‍ർദ്ധിപ്പിക്കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം പറയുന്നു.

Leave a Reply