നൗഷാദും നാട്ടിലേക്ക് പറന്നു, ഇന്‍കാസിന്‍റെ ചിറകിലേറി..

0
228

യു എ ഇ യിൽ നിന്ന് നാട്ടിലേക്കു വിമാന ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന #flywithincas# പദ്ധതിയിലേക്ക് മുൻ മന്ത്രി പി ജെ ജോസഫ് നൽകിയ ഒരു ലക്ഷം രൂപയിൽ നിന്ന് തൊടുപുഴ സ്വദേശി ആയ നൗഷാദിന് ടിക്കറ്റ് നൽകി. കഴിഞ്ഞ വർഷം വിസിറ്റ് വിസയിൽ എത്തിയ നൗഷാദിന് ജോലി ഒന്നും ലഭിച്ചിരുന്നില്ല. മാസങ്ങളായി താമസത്തിനും ഭക്ഷണത്തിനുമായി വിഷമിക്കുകയായിരുന്നു. നൗഷാദിന്‍റെ അവസ്ഥ കെഎംസിസി ഇടുക്കി ജില്ലാ സെക്രട്ടറി സൈദാലി കോരത്ത് ഇൻകാസ് ഇടുക്കി കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് നൗഷാദിന് തിരികെ നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് #flywithincas# പദ്ധതിയിലേക്ക് പണം അനുവദിക്കുകയായിരുന്നു. ഇൻകാസ് ദുബായ് കമ്മിറ്റി സെക്രട്ടറി ജിജോ നെയ്യശ്ശേരി നൗഷാദിന് ടിക്കറ്റ് കൈമാറി.

Leave a Reply