സിപി ജലീലിനെ കാസർകോഡ് യൂത്ത് വിംഗ് ആദരിച്ചു.

0
208

സാമൂഹ്യ പ്രവർത്തകനും ദുബായ് ഇൻകാസ് ട്രഷററുമായ സി പി ജലീലിനെ കാസർകോഡ് യൂത്ത് വിംഗ് പ്രവർത്തകർ ആദരിച്ചു. യുഎഇയുടെ കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായി സിപി ജലീല്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. ലളിതമായ ചടങ്ങിൽ ജോയിൻ സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു പ്രസിഡന്‍റ് സുനിൽ തണ്ണോട്ട് പൊന്നാട അണിയിച്ചു. സ്വന്തക്കാരെയും ബന്ധുക്കളെയുമൊക്കെ,സർക്കാർ ജോലികളിലേക്ക് തിരുകി കയറ്റുന്ന രാഷ്ട്രീയ മുതലാളിമാർ സിപി ജലീലിനെ പോലുളളവരെ കണ്ടു പഠിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡന്‍റ് മണി തച്ചങ്ങാട് ട്രഷറർ സതീശൻ കാഞ്ഞങ്ങാട് വൈസ്പ്രസിഡന്‍റ് ഖാദർ ദേളി ഓഡിറ്റർ വിജയ് മാവുങ്കാൽ മുൻ പ്രസിഡന്‍റ് ഖാദർ നീലേശ്വരം സിറാജുദീൻ, ഹുസൈൻ എന്നിവർ സംസാരിച്ചു.

Leave a Reply