കണിയാപുരം വാടയിൽ മുക്ക് – പള്ളിനട മധുവിൻതോട് റോഡിൽ ഇനി പ്രകാശം പരക്കും

0
245

കഠിനംകുളം പഞ്ചായത്തിലെ 6-ാം വാർഡിൽ ഉൾപ്പെട്ട മധുവിൻതോട് റോഡിൽ പഞ്ചയാത്ത് പോസ്റ്റുകൾ സ്ഥാപിച്ചു തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. തെരുവുവിളക്കും ക്യാമറയും അടിയന്തരമായി സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റ് ഒരു നിവേദനം കഠിനംകുളം പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറിയിരുന്നു. ഇതേ തുട‍ർന്നാണ് നടപടി. സാമൂഹ്യവിരുദ്ധരുടേയും, മാലിന്യം തളളുന്നവരുടെയും പ്രധാനകേന്ദ്രമായിരുന്നു ഈ റോഡ്. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന്, 6-ആം വാർഡ് മെമ്പർ അബ്ദുൽ വാഹിദ് പറഞ്ഞു. മാലിന്യം തളളുന്നതുകൊണ്ട്, ഇവിടെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിരുന്നു. സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും, വഴിയാത്രാകാർക്കും ഉപദ്രവവുമായി മാറിയുന്നു. ഇതേ തുട‍ർന്ന് നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റ് നേരിട്ട് ഇടപെട്ടുകൊണ്ട് റോഡിന്‍റെ ഇരു വശങ്ങളിലുമായി തള്ളിയ മാലിന്യങ്ങള്‍ രണ്ട് തവണ വൃത്തിയാക്കി. എന്നാല്‍ വീണ്ടും, മാലിന്യം തളളുന്നതുപതിവായതോടെയാണ് ശ്വാശ്വത പരിഹാരമെന്ന നിലയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചത്. ഇതോടനുബന്ധിച്ച് സിസിടിവി സ്ഥാപിച്ചു കഠിനംകുളം പഞ്ചായത്തുമായും, പോലീസ് സ്റ്റേഷനുമായും ബന്ധിക്കുമെന്നും, മാലിന്യം എറിയുന്നവരെ കണ്ടെത്തുമെന്നും അബ്ദുൽ വാഹിദ് വ്യക്തമാക്കി.

Leave a Reply