മൂന്ന് പതിറ്റാണ്ട് പ്രവാസിയായി, ഇനി സിദ്ധീഖ് നാടണയും

ദുബായ്: മൂന്ന് പതിറ്റാണ്ടുകാലം പ്രവാസഭൂമികയിൽ കാരുണ്യത്തിൻ്റെ കെയ്യൊപ്പ് ചാർത്തിയ സിദ്ധീഖ് മമ്പുറം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്നു.. ഒഴിവു ദിനങ്ങളില്ലാത്ത ജോലിത്തിരക്കിനിടയിലും ദുബായ് കെ.എം.സി.സിയുടെ സേവന സംരഭങ്ങളിൽ കർമ്മനിരതനായ സിദ്ധീഖ് സാധാരണക്കാരായ പ്രവർത്ത‍ർക്ക് മാതൃകയും ആവേശവുമായിരുന്നു. യാത്രയപ്പ് ചടങ്ങിൽ ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ മുസ്തഫ വേങ്ങര വെൽഫയർ സ്‌കീം വിഹിതവും മണ്ഡലം സെക്രട്ടറി ഉനൈസ് തൊട്ടിയിൽ ഹാരാർപ്പണവും മണ്ഡലം വൈസ് പ്രസിഡന്‍റ്‌ സുബൈർ മമ്പുറവും വേങ്ങര മണ്ഡലം സീനിയർ നേതാവ് പി കെ മുഹമ്മദും ഉപഹാര സമർപ്പണവും നടത്തി. അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്‌ പ്രതിനിധികളായ അബ്ദുറഹ്മാൻ മതാരി ജുനൈസ് പി കെ, ഉവൈസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply