ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇ പ്രവാസികളും

0
313

ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡർ പവന്‍ കപൂർ പതാക ഉയർത്തി.
ഇന്ത്യ ന്‍ എംബസി ആസ്ഥാനത്ത് അംബാസിഡർ പവന് കപൂറാണ്, ദേശീയ പതാക ഉയർത്തിയത്. കരിപ്പൂർ വിമാന ദുരന്തത്തില്‍ മരിച്ചവരോടുളള ആദര സൂചകമായി ഒരു നിമിഷം മൌനമാചരിച്ചു. ഇതുവരെ 3,25,000 പേരെ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചുവെന്ന്, അദ്ദേഹം പറഞ്ഞു. അതിന്, എല്ലാ പിന്തുണയും നല്കിയ യുഎഇ സർക്കാരിനോടുളള നന്ദിയും പവന് കപൂർ രേഖപ്പെടുത്തി

ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍
ഡോ അമന് പൂരിയാണ്, രാവിലെ 7.30 ഓടെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പതാക ഉയർത്തിയത്. തുടർന്ന് ദേശീയ ഗാനാലാപനം നടന്നു. കോവിഡ് സാഹചര്യത്തില്‍, കോണ്‍സുലേറ്റ് അംഗങ്ങളും മറ്റ് ജീവനക്കാരും മാത്രമാണ് ചടങ്ങിനെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. സമൂഹമാധ്യമപേജുകളിലൂടെ ചടങ്ങുകള്‍ പൊതുജനങ്ങള്‍ വീക്ഷിച്ചു.

എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേർന്ന കോണ്‍സുല്‍ ഡോ അമന്‍ പുരി യുഎഇയുടെയും ഇന്ത്യയുടെയും സൌഹൃദം ഈ അനിശ്ചതകാലഘട്ടത്തിലും ശക്തമാണെന്നും പറഞ്ഞു.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കാന്‍, ഇന്ത്യ ശ്രമിച്ചപ്പോള്‍, പിന്തുണച്ച് യുഎഇയും പ്രവർത്തനങ്ങള്‍ നടത്തി. അതിന് നേതൃത്വം നല്കിയ യുഎഇ അധികാരികാരികളോടുളള നന്ദി ഈ ഘട്ടത്തില്‍ അറിയിക്കുന്നുവെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തില് പറഞ്ഞു.

Leave a Reply