കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍, അജ്മാൻ കെ എം സി സി യുടെയും മെട്രോ മെഡിക്കൽ സെന്ററിന്റേയും സംയുകതാഭിമുഖ്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അജ്മാനില്‍ കഴിഞ്ഞ നാല് മാസമായി പ്രവർത്തിച്ചുവരുന്ന ഐസൊലേഷൻ സെന്റർ പ്രവർത്തനം അവസാനപ്പിച്ചു. വ്യാഴാഴ്ച രാവിലെ അവസാന രോഗിയേയും ഡിസ്ചാർജ് ചെയ്തുകൊണ്ടാണ്, വിജയകരമായി പ്രവർത്തനം അവസാനിപ്പിച്ചത്. അജ്മാൻ പോലീസ് മേധാവി ബ്രിഗേഡിയർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ലാ അൽ നുഐമി, മിനിസ്റ്റ്രി ഓഫ് ഹെൽത്ത് ഡയറക്ടർ ഹമദ് തര്യം അൽ ഷംസി, അബ്ദുൽ അസീസ് അൽ വഹേദി , നാഷണൽ കെ എം സി സി ചെയർമാൻ ഷംസുദ്ധീൻ ബിൻ മുഹ്യുദ്ധീൻ, നെസ്റ്റൊ എം ഡി സിദ്ധീക്ക് , അജ്മാൻ കെ എം സി സി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ, മെട്രോ മെഡിക്കൽ സെന്റർ എം ഡി ഡോ. ജമാൽ, ഡൊ. അഹ്മദ് അൽ ഹമാദി, ഡോ.വലീദ് , ഡോ.ജോർജ്ജ്, അബ്ദുൽ വാരിസ് കല്ലാട്ട്, കെ എം സി സി ആക്റ്റിങ് സെക്രട്ടറി ഇബ്രാഹിംകുട്ടി കിഴിഞ്ഞാലിൽ, ട്രഷ്രർ സാലിഹ് സി എച്ച്, ഓർഗ്ഗ. സെക്രട്ട്രി ഫൈസൽ കരീം എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ നാലു മാസങ്ങളായി നിരന്തര സേവനം അനുഷ്ഠിച്ച എല്ലാവരേയും പ്രത്യേകമായി സ്മരിക്കുകയും അഭിനന്ദിക്കുകയും, വരും ദിവസങ്ങളിലെ കരുതലോടു കൂടി ഉള്ള സമീപനത്തിന്റെ ആവശ്യകതയെ പറ്റി പ്രത്യേകമായി എടുത്തുപറയുകയും ചെയ്തു
ഐസൊലെഷൻ സെന്ററിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർമ്മാർക്കും മെഡിക്കൽ സ്റ്റാഫിനും വളണ്ടിയേർസ്സിനും മെമെന്റോ ഹമദ് തര്യം അൽ ഷംസി സമർപ്പിച്ചു.