യുഎഇയില്‍ കാലാവധി തീർന്ന സന്ദർശക വിസ പുതുക്കാം, ഒരു മാസത്തേക്ക്കൂടി

0
234

യുഎഇയില്‍ മാ‍ർച്ച് ഒന്നിനുശേഷം, വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് രാജ്യത്ത് തുടരാന്‍ ഒരുമാസം കൂടി അനുവദിച്ച് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്. വിസ കാലാവധി അവസാനിച്ചവർ ഓഗസ്റ്റ് 10 ഓടെ രാജ്യം വിടണമെന്നതായിരുന്നു അറിയിപ്പ്. പിഴ കൂടാതെ രാജ്യം വിടാനായിരുന്നു, ഈ കാലപരിധി നല്കിയത്. ഇത് അവസാനിച്ചതോടെയാണ് വീണ്ടും ഒരു മാസം കൂടി നല്കിരിക്കുന്നത്.അതേസമയം മാ‍ർച്ച് ഒന്നിന് മുന്‍പ് വിസാ കാലാവധി അവസാനിച്ചവ‍ർക്ക് രാജ്യം വിട്ടുപോകാനുളള സമയപരിധി,ഓഗസ്റ്റ് 18 എന്നുളളതിന് നിലവില്‍ മാറ്റമില്ല.

Leave a Reply