ഇൻകാസ് മൃതസഞ്ജീവനി മൂന്നാം ഘട്ട മരുന്നുകൾ വിതരണം തുടങ്ങി

0
234

ഷാർജ: ഇൻകാസ് യൂ ഏ ഇ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന നാട്ടിൽ നിന്നും ജിവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകുന്ന ഇൻകാസ് മൃതസഞ്ജീവനി മൂന്നാം ഘട്ട മരുന്നുകൾ വിതരണം ചെയ്തു തുടങ്ങി. 3000 രൂപ മുതൽ 14000 രൂപ വരെ വ്യത്യസ്ത നിരക്കിൽ കൊറിയർ ചാർജ് നൽകിയാണ് മരുന്നുകൾ എത്തിച്ചു നൽകിയിട്ടുള്ളത്. നിർധനരായ പ്രവാസികൾക്ക് പൂർണ്ണമായും സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നത്. കോഴിക്കോട് പയ്യോളി സ്വദേശി ലത്തീഫ് , ആന്ധ്രപ്രദേശ് സ്വദേശി മിർസ എന്നിവർക്ക് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി മരുന്നുകൾ നൽകി കൊണ്ട് മുന്നാം ഘട്ടം ഉൽഘാടനം ചെയ്തു.ചടങ്ങിൽ സി.പി.ജലീൽ, എ.വി.മധു തണ്ണോട്ട്, ഷാൻ്റി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply