യുഎഇയില്‍ ഞായറാഴ്ച 225 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 62,525 പേരില്‍ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു.ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 357 ആയി. 323 പേർ രോഗമുക്തി നേടി.56568 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.24 മണിക്കൂറിനുളളില്‍ 61,000 ലധികം പേരിലാണ് രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തിയത്.