കാർ ഒഴുക്കിൽ പെട്ട് ഡ്രൈവറേ കാണാതായി.

0
303

കോട്ടയം മണര്‍ക്കാട് കാര്‍ ഒഴുക്കില്‍പ്പെട്ട് കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇദ്ദേഹം എയര്‍പോര്‍ട്ടിലെ ടാക്സി ഡ്രൈവറാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായതാണ് ഫയര്‍ ഫോഴ്സും നാട്ടുകാരും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്

മീനച്ചിലാര്‍, മണിമലയാര്‍, കൊടൂരാര്‍ എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്

Leave a Reply