ഇൻകാസ് അജ്മാൻ യൂണിറ്റിന്‍റെ ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

0
693

ഇൻകാസ് അജ്മാൻ യൂണിറ്റിന്‍റെ ലൈബ്രറിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3.30 ന് യൂണിറ്റ് പ്രസിഡന്റ് നസീർ മുറ്റിച്ചൂരിന്‍റെ അധ്യക്ഷതയിൽ ഇൻകാസ് അജ്‌മാൻ ഓഫീസിൽ ഷാർജാ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ.പി. ജോൺസൻ നിർവ്വഹിച്ചു. 40 വർഷമായി യു.എ.ഇ.യിൽ രാഷ്ട്രീയ, ജീവകാരുണ്യ പൊതുപ്രവർത്തനത്തിൽ നിറഞ്ഞു നില്ക്കുന്ന . ഇ.പി. ജോൺസനെ യൂണിറ്റ് വൈസ് പ്രസിഡന്‍റ് സൽവറുദീൻ പൊന്നാട അണിയിച്ച് ആദരിച്ചു. അജ്മാൻ ഇൻകാസിന്‍റെ ഉപഹാരം പ്രസിഡന്‍റ് നസീർ മുറിച്ചു ർ അദ്ദേഹത്തിന് സമർപ്പിച്ചു. യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഗീവർഗ്ഗീസ് പണിക്കർ സ്വാഗതവും കേന്ദ്ര കമ്മറ്റി ആക്ടിംഗ് പ്രസിഡന്‍റ് റ്റി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, പ്രേഗ്രാം അവതാരകയും ഇടുക്കി ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് അദ്ധ്യാപികയുമായ അനു നിഷാന്ത്, മാനേജിങ് കമ്മറ്റി അംഗവും അധ്യാപികയുമായ ശ്രീമതി ഷെറീന ബഷീർ തുടങ്ങിയവ‍‍ർ സംബന്ധിച്ചു. യൂണിറ്റ് ട്രഷറർ സി.കെ.ഹരി കണ്ണൂർ നന്ദി രേഖപ്പെടുത്തി

Leave a Reply