ബാക്ക് ടു ഹോം, കരിപ്പൂർ വിമാന ദുരന്തത്തില്‍ മരിച്ച ഷറഫുദ്ദീന്റെ അവസാന ഫേസ് ബുക്ക് പോസ്റ്റ് ഇതായിരുന്നു. ദുബായില്‍ നിന്ന് യാത്ര തിരിക്കും മുന്‍പേ കുടുംബത്തോടൊപ്പമെടുത്ത സെല്‍ഫി. ദുരന്തത്തില്‍ ഷറഫുദ്ദീന് മരിച്ചുവെന്നത് വിശ്വസിക്കാനായിട്ടില്ല സുഹൃത്തുക്കള്‍ക്ക്. ഷറഫുവിന്റെ ഭാര്യ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.