എട്ട് അണക്കെട്ടുകളിൽ മുന്നറിയിപ്പ് രണ്ട് ദിവസവും കൂടി ശക്തമായ മഴ.

0
380

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
നാല് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുംപ്രഖ്യാപിച്ചു. അതി ജാഗ്രത പാലിക്കാൻ കേന്ദ്ര
കാലാവസ്ഥാ വകുപ്പിൻറെ നിർദേശമുണ്ട്.
ഇടുക്കി തൃശ്ശൂർ വയനാട് പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്
പത്തനംതിട്ട കോഴിക്കോട് കണ്ണൂർ ആലപ്പുഴ മലപ്പുറം ജില്ലകളിൽ
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.


ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പൊന്മുടി, ഇരട്ടയാർ,
കല്ലാർ ,പത്തനംതിട്ടയിലെ മൂഴിയാർ ,തൃശ്ശൂരിലെ പെരിങ്ങൽകുത്ത്
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി
എന്നീ സംഭരണികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഇവയിൽ സ്പിൽ വെയിലൂടെ വെള്ളം തുറന്നു വിട്ടു തുടങ്ങി
പരിസരവാസികൾ അതീവ ജാഗ്രത കാണിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെന്നും അതികൃതർ അറിയിച്ചു.

Leave a Reply