കരിപ്പൂ‍ർ വിമാന അപകടം, ആറ് മരണം സ്ഥിരീകരിച്ചു

0
103

കരിപ്പൂ‍‍‍ർ വിമാനത്താവളത്തില്‍, വിമാനം റണ്‍വെയില്‍‍ നിന്നും തെന്നിമാറിയുണ്ടായ അപകടത്തില്‍ പൈലറ്റുമാരടക്കം ആറ് പേ‍ മരിച്ചുവെന്ന് സ്ഥിരീകരണം.കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്, രാജീവന്, എന്നിവരും പൈലറ്റ് ദീപക് വസന്ത് സാട്ടെ എന്നിവരാണ് മരിച്ചത്. ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചുവെന്ന് മലപ്പുറം ഡി എം ഒ പറയുന്നു. അതേസമയം, 11 പേർ മരിച്ചുവെന്ന് അനൌദ്യോഗിക കണക്കുള് പറയുന്നു.

വന്ദേഭാരത് മിഷന്‍റെ ഭാഗമായി,ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനമാണ് തെന്നിമാറിയത്. വിമാനത്താവളം ടേബിള് ടോപ് ആയതുകൊണ്ട്, വിമാനം ലാന്‍റ് ചെയ്തുവെങ്കിലും നിയന്ത്രിക്കാനായില്ല. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് നിഗമനം. തീ പടരാത്തത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. ജീവനക്കാരുള്‍പ്പടെ 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം രണ്ടായി പിളർന്നു.നിരവധി പേർക്ക് പരുക്കെന്ന് പ്രാഥമിക നിഗമനം. വിമാനം ലാന്‍റ് ചെയ്തത് 7. 38 ന്. വിമാനം രണ്ടായി പിളർന്നു. കോക് പിറ്റ് മുതല്‍ വാതിലുവരെയുണ്ടായിരുന്ന ഭാഗം പിളർന്നു.രക്ഷാ പ്രവ‍ർത്തനം തുടരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply