കരിപ്പൂരില്‍ വിമാനപകടം, പൈലറ്റടക്കം മൂന്ന് പേർമരിച്ചു.രക്ഷാപ്രവർത്തനം നടക്കുന്നു

0
468

Updating: 9.33 pm അപകടത്തെ കുറിച്ച് അന്വേഷിക്കാന് വ്യോമയാനമന്ത്രാലയം ഉത്തരവിട്ടു.

മൂന്നുപേർ മരിച്ചു.കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്, രാജീവന്, എന്നിവരും പൈലറ്റ് ദീപക് വസന്ത് സാട്ടെ എന്നിവരാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം . നിരവധി പേർക്ക് ഗുരുതര പരുക്ക്

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. വന്ദേഭാരത് മിഷന്റെ ഭാഗമായി,ദുബായില് നിന്ന് കോഴിക്കോട് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനമാണ് തെന്നിമാറിയത്. വിമാനത്താവളം ടേബിള് ടോപ് ആയതുകൊണ്ട്, വിമാനം ലാന്റ് ചെയ്തുവെങ്കിലും നിയന്ത്രിക്കാനായില്ല. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. 170 യാത്രക്കാരാണ്, വിമാനത്തിലുണ്ടായിരുന്നത്. വിമാനം രണ്ടായി പിളർന്നു.നിരവധി പേർക്ക് പരുക്കെന്ന് പ്രാഥമിക നിഗമനം. വിമാനം ലാന്റ് ചെയ്തത് 7. 38 ന്. വിമാനം രണ്ടായി പിളർന്നു. കോക് പിറ്റ് മുതല് വാതിലുവരെയുണ്ടായിരുന്ന ഭാഗം പിളർന്നു.

Leave a Reply