പേമാരിയും പ്രളയവും ഭീതിപ്പെടുത്തുന്നു മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് . അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മലപ്പുറത്ത് കഴിഞ്ഞ രണ്ട് പ്രളയക്കാലത്തും വലിയ നാശം വിതച്ച നിലമ്പൂര്‍ മേഖലയില്‍ കനത്ത മഴയാണ് ഇപ്പോഴും.
ഞായറാഴ്ചവരെയാണ് തീവ്ര മഴക്കുള്ള മുന്നറിയിപ്പ്. മലപ്പുറത്താണ് ഇന്ന് റെഡ് അലര്‍ട്ട്. നാളെയും മറ്റന്നാളും ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കടൽ പ്രക്ഷുബമാവാൻ സാധ്യതയുള്ളത് കൊണ്ട് തീരവാസികൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്നും അദേഹം നിര്‍ദ്ദേശിച്ചു. മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരേ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

പശ്ചിമഘട്ട മലനിരകളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാല്‍ വടക്കന്‍ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
നദികളിലും ഡാമുകളിലും ക്രമാതീതമായി വെള്ളം ഉയരുന്നതിനാൽ പല ഷെട്ടറുകളും തുറക്കാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിക്കുന്നു.

Leave a Reply