ഒപ്പമുണ്ടെന്ന് ഓർമ്മ

0
332

കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ  വിമാനാപകടത്തിൽ ഉൾപ്പെട്ട മുഴുവൻ യാത്രക്കാർക്കും ഏതു സഹായത്തിനും തങ്ങൾ ഒപ്പമുണ്ടെന്ന് യു എ ഇ യിലെ ഇടത് സാംസ്‌കാരിക സംഘടന ‘ഓർമ’. അപകടത്തിന്റെ പശ്ചാത്തലത്തിൽ അനുശോചന കുറിപ്പിലാണ് ഓർമ ഭാരവാഹികൾ ഇക്കാര്യം സൂചിപ്പിച്ചത്. കരിപ്പൂർ വിമാനാപകടം യു എ ഇ പ്രവാസികൾക്ക് ഒന്നടങ്കം നടുക്കമുണ്ടാക്കിയിരിക്കുകയാണ്. അപകടത്തിൽ പെട്ടവർക്കും അവരുടെ ബന്ധുക്കൾക്കും ഏതു സാഹചര്യത്തിലും ‘ഓർമ’ സംഘടനയുമായി  ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ വ്യക്തമാക്കി. മൂന്നാർ, രാജമലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ആളുകൾ മരണപ്പെട്ട സംഭവത്തിലും ഓർമ അനുശോചനം അറിയിച്ചു. മഴക്കെടുതിയിലെ ഈ ദുരന്തം അത്യന്തം വേദനാ ജനകമാണെന്നും അതിജീവിക്കാനുള്ള പ്രയത്നങ്ങളിൽ, സംഘടനയുടെ പരിപൂർണ പിന്തുണ രാജമലയിലെ  ജനങ്ങൾക്ക് ഉണ്ടാകുമെന്നും ഓർമ പ്രസിഡന്റ് അബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദുൽ റഹ്മാൻ, എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply