കെ.ടി.കെ മൂസ ഷാർജ കെഎംസിസി ജന.സെക്രട്ടറി

0
461

ഷാർജ: ഷാർജ കെഎംസിസി സംസ്ഥാന പ്രവർത്തക സമിതി യോഗം ബുധനാഴ്ച (29-07-2020) ആക്ടിംഗ് പ്രസി. കബീർ ചാന്നാങ്കരയുടെ അധ്യക്ഷതയിൽ ചേർന്നു. യോഗം യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ കാരണത്താൽ ഷാർജ കെഎംസിസി ജന. സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്തിനെ കെഎംസിസി പദവികളിൽ നിന്ന് നീക്കിയും, തൽസ്ഥാനത്തേക്ക് ആക്ടിംഗ് ജനറൽ സെക്രട്ടറിയായി കെ.ടി.കെ മൂസയെ നിർദേശിച്ചും യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി കൈകൊണ്ട തീരുമാനം യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും കെ.ടി.കെ മൂസയെ ജന. സെക്രട്ടറി യായി സ്ഥിരപ്പെടുത്തുകയും ചെയ്തു.
യോഗത്തിൽ ഷാർജ കെഎംസിസി ഭാരവാഹികളായ സൈദ് മുഹമ്മദ് അൽ തഖ് വ, അബ്ദുല്ല ചേലേരി, ത്വയ്യിബ് ചേറ്റുവ, കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, മുജീബ് തൃക്കണ്ണാപുരം, സക്കീർ കുമ്പള സംസാരിച്ചു. കെ.ടി.കെ മൂസ സ്വാഗതവും ബഷീർ ഇരിക്കൂർ നന്ദിയും പറഞ്ഞു.

Leave a Reply