എഡ്യു ഫോക്കസ് കരിയർ ഗൈഡൻസ് ക്യാമ്പുമായി ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി

0
212

ദുബായ്: ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി എഡ്യു ഫോക്കസ് കരിയർ ഇൻഫോ എന്ന പേരിൽ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിലെ കോവിഡ് 19 പശ്ചാത്തലത്തിൽ നമുക്ക് സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ കരിയർ സംബന്ധമായ ആധികാരിക വിവരങ്ങൾക്കായി ഓൺലൈൻ ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കരിയർ എക്സ്പർട്ടുമാരുടെ സേവനം ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്യാമ്പിൽ ലഭ്യമാണ്. ഉപരിപഠനം, എൻട്രൻസ് സംബന്ധവുമായ വിവരങ്ങൾ, കേരളത്തിൽ ലഭ്യമായ പ്രൊഫഷണൽ, നോൺ പ്രൊഫഷണൽ കോഴ്‌സുകൾ, വിദേശ സർവകലാശാല കോഴ്‌സുകളും അവയ്ക്ക് കേരളത്തിലെ സർവകലാശാലയിൽ നിന്നുള്ള അംഗീകാരങ്ങൾ തുടങ്ങി തൊഴിൽ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, സംശയ നിവാരണത്തിനുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശ്രയിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തരായ പരിശീലകരുടെ സേവനം ദുബായ് കെ എം സി സി കാസ‍ർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്യാമ്പിൽ ലഭ്യമാണ്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എഡ്യു ഫോക്കസ് കരിയർ ഇൻഫോ ഓൺലൈൻ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ലോകത്തെവിടെ നിന്നും പഠനം സംബന്ധമായി അവരുടെ സംശയങ്ങൾ ദുരീകരിച്ച് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ശരിയായി വഴികൾ സ്വീകരിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുത്ത് വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കാൻ ഈ ക്യാമ്പ് സഹായിക്കുന്നതാണ്.

ഓഗസ്റ്റ് 5 മുതൽ 15 വരെ ഓൺലൈൻ ക്യാമ്പ് സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഓൺലൈൻ ക്യാമ്പ് സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ദുബായ് കെ എം സി സി . കാസറഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു
റാഫി പള്ളിപ്പുറം 050 515 6946
സലാം കന്യപ്പാടി 055 6743258
അഫ്സൽ മെട്ടമ്മൽ 050 400 4490
സലാം തട്ടാഞ്ചേരി. 050 398 8390

Leave a Reply