യുഎഇ ഭരണാധികാരികള്‍ ഈദ് ആഘോഷിച്ചു, ഇവരോടൊപ്പം..

0
488

ഇത്തവണ, യുഎഇയിലെ രാഷ്ട്രനേതാക്കള്‍ ആഘോഷിച്ചത്. ഹോപ് പ്രോബിലെ ശാസ്ത്രജ്ഞർക്കൊപ്പമായിരുന്നു. അബുദബിയിലെ ഖസർ അല്‍ വതന്‍ കൊട്ടാരത്തിലായിരുന്നു, ചൊവ്വാ ദൌത്യത്തിലേർപ്പെട്ട, ശാസ്ത്രജ്ഞരോടൊപ്പം ഈദ് ആഘോഷിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യു.എ.ഇ. സായുധസേനാ ഉപ സർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഹിസ്ശൈ ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നായിരുന്നു ശാസ്ത്രജ്ഞർക്കുള്ള സ്വീകരണം ഒരുക്കിയത്. നിരവധി പ്രമുഖരും ചടങ്ങിനെത്തി.

ഹോപ് പ്രോബിന് വേണ്ടി, പ്രവർത്തിച്ച, ശാസ്ത്രജ്ഞരെ അഭിമാനത്തോടെയാണ്, മനസുകൊണ്ട് ചേർത്തുനിർത്തുന്നതെന്ന്, ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം പറഞ്ഞു. ഈദില്, ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനും, നേരില് കാണാനും, അവസരമൊരുക്കിയ സഹോദരന്, ഹിസ് ഹൈനസ്, ഷെയ്ഖ് മൊഹമ്മദ് ബിന് സയീദിന്,നന്ദിയെന്നും അദ്ദേഹം പറഞ്ഞു. പ്രോബിന്‍റെ വിജയം, രാജ്യത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെയും കഠിനാധ്വാനത്തിന്‍റേയും ഫലം കൂടിയാണെന്ന്, അബുദബി കീരാടവകാശി പറഞ്ഞു. 2021 ല്‍ രാജ്യം അമ്പതാം വാർഷികമാഘോഷിക്കുമ്പോള്‍, ഹോപ് ചൊവ്വയിലെത്തും, അഭിമാനത്തിന്‍റെ മുഹൂർത്തമായിരിക്കുമത് എന്നു കൂടി അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

Leave a Reply