ഈദ് ദിനത്തിലും വിശ്രമമില്ലാതെ ഇന്‍കാസ് പ്രവ‍ർത്തകർ

0
310

ഷാർജ: ഈദ് ദിനത്തിലും ഇൻക്കാസ് പ്രവർത്തകർക്ക് വിശ്രമില്ല ഷാർജ സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിൽ അൽ സബക ഹെൽത്ത് സെൻ്ററിലായിരുന്നു, ഇൻക്കാസ് നേതാക്കളായ സി.പി.ജലീലും എ.വി മധു തണ്ണോട്ടും പ്രവ‍ർത്തനം തുട‍ർന്നത്. കോവിഡ് 19 നെതിരെയുള്ള ക്യാമ്പയിനായ വി ഓൾ ആർ റെസ്പോൺസിബിൾ എന്ന ക്യാമ്പയിൻ്റ ഭാഗമായാണ് പ്രവർത്തനം നടക്കുന്നത്. ഹെൽത്ത് സെൻ്ററിൽ എത്തുന്ന രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കോവിഡിനെതിരെയുളള ബോധവൽകരണമാണ് മുഖ്യമായും ചെയ്യുന്നത്. സി.പി. ജലീൽ കഴിഞ്ഞ 30 ദിവസങ്ങളിൽ തുടർച്ചയായി ഇതേ രീതിയിലുള്ള പ്രവർത്തനവുമായി ഷാർജ മൈസ് ലൂൺ അബുബക്കർ സിദ്ധീക്ക് മസ്ജിദിൽ ഉണ്ടായിരുന്നുവെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ഷാർജ സോഷ്യൽ സർവീസ് വിഭാഗത്തിന് കീഴിലാണ് പ്രവർത്തനം നടത്തുന്നത്. കോവിഡുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഇൻക്കാസ് പ്രവർത്തകർ എവിടെയും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply